വിപണി പിടിച്ചടക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി ! സ്‌കൂട്ടറിന്റെ പ്രത്യകതകള്‍ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളെ കടത്തിവെട്ടുന്നത്…

ആദ്യം മൊബൈല്‍ ഹാന്‍ഡ് സെറ്റിലൂടെയും പിന്നീട് വിവിധ ഉല്‍പ്പന്നങ്ങളിലൂടെയും ഇലക്ട്രോണിക് വിപണി പിടിച്ചടക്കിയ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തും ഒരു കൈ നോക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോപ്പഡ് കമ്പനി പുറത്തിറക്കി. ടി1 എന്നാണ് ഈ ഇലക്ട്രിക് മോപ്പഡിന്റെ പേര്. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത്. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കൂട്ടറിന്റെ വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ). ജൂണില്‍ ചൈനീസ് വിപണിയില്‍ സ്‌കൂട്ടര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍…

Read More

മൊബൈല്‍ വിപണിക്ക് പിന്നാലെ കാര്‍ വിപണി കൂടി പിടിച്ചടക്കാന്‍ ഷവോമി ! ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ ഇറക്കാന്‍ തയ്യാറെടുത്ത് ചൈനീസ് ഭീമന്മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മൊബൈല്‍ വിപണിക്കു പിന്നാലെ ഇന്ത്യന്‍ കാര്‍ വിപണി കൂടി കയ്യടക്കാന്‍ ചൈനീസ് വമ്പന്മാരായ ഷവോമി ഒരുങ്ങുന്നതായി സൂചന. രാജ്യത്തെ മൊബൈല്‍ വിപണിയില്‍ നിന്നു കാര്യമായ നേട്ടമുണ്ടാക്കിയ ഷവോമി വാഹന വിപണിയിലേക്ക് കടക്കാനായി രജിസ്ട്രാര്‍ ഓഫ് ഇന്ത്യയ്ക്കു നല്‍കിയ വിവരങ്ങള്‍ പുറത്തു വന്നു. ഇതുപ്രകാരമാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണവിതരണ രംഗത്തേക്കും ഷവോമി കടന്നേക്കും എന്ന സൂചനയുള്ളത്. നിലവില്‍ ചൈനയില്‍ ഇലക്ട്രിക് ബൈക്കുകള്‍ വില്‍ക്കുന്ന കമ്പനി സമീപ ഭാവിയില്‍ കാര്‍ നിര്‍മ്മാണം ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുണ്ടെന്നാണു കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. എന്തായാലും ഷവോമിയുടെ ഈ നീക്കത്തെ അപകടത്തോടെയാണ് മറ്റു ഇലക്ട്രിക് കമ്പനികള്‍ കാണുന്നത്.  

Read More