സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ  ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തിയിലൂടെ രണ്ടുലക്ഷം വീടുകളുടെ നിർമാണം; രാ​ജ്യ​ത്തി​നു  മാ​തൃ​കയെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പ​ദ്ധ​തി രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പി​എം​എ​വൈ, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടു​ക​ളും ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും, പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ബാ​ബു​രാ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ. സ​ഹീ​ർ, ഉ​മാ​മ​ത്ത് സ​ലീം, സി.​എം. സീ​തി, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മേ​രി ജോ​ർ​ജ് തോ​ട്ടം, ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​വൈ. നൂ​റു​ദീ​ൻ, പി.​പി. നി​ഷ, പി.​എ​സ്. വി​ജ​യ​കു​മാ​ർ, ഷൈ​ല​ജ അ​ശോ​ക​ൻ, സി​ന്ധു ഷൈ​ജു, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ, ടി.​എം. ഹാ​രി​സ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. കൃ​ഷ്ണ​രാ​ജ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ജ്‌​ല ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 150 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts