ശ്രീലങ്കയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയ സഹ്രാന്‍ ഹാഷിം ബംഗളുരുവില്‍ എത്തിയിരുന്നു ! ബംഗളുരുവിലെ ലഹരിമരുന്ന് സംഘത്തിന് തീവ്രവാദ ബന്ധമെന്ന് സൂചന…

ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ചോദ്യം ചെയ്യും. ഇവര്‍ക്ക് ശ്രീലങ്കയിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ടീമാകും ഇക്കാര്യം അന്വേഷിക്കുന്നത്. ലങ്കയില്‍ നിന്ന് ചാവേറുകളെ കൊണ്ടു വന്ന് സ്‌ഫോടനം നടത്തനായിരുന്നു ലക്ഷ്യം. തമിഴ്നാട്ടിലേയും കേരളത്തിലേയും മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെ കിട്ടിയില്ല. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് ഉയര്‍ന്നു വന്നത്. ഇതോടെയാണ് അന്വേഷണം വീണ്ടും എന്‍ഐഎ ശക്തമാക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനങ്ങളിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍ഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്,…

Read More