ഇതേ് ചോക്കോബാര്‍ അല്ല എലിബാര്‍… ഐസ്‌ക്രീമിനുള്ളില്‍ നിന്ന് യുവതിയ്ക്ക് ലഭിച്ചത് നല്ല ഒന്നാന്തരം എലിവാല്‍; വീഡിയോ കാണാം…

ഐസ്‌ക്രീം ആസ്വദിച്ചു നുണഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു നിര്‍ത്തേണ്ടി വന്നാല്‍ എത്രമാത്രം വേദനയുണ്ടാക്കും. ഇങ്ങനെ ഐസ്‌ക്രീം നുണഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പുറത്തേയ്ക്കു നീണ്ടു വരുന്ന എന്തോ ഒന്നു യുവതി ശ്രദ്ധിച്ചത്. ആദ്യം മനസിലായില്ല എങ്കിലും പുഴുവണെന്നു കരുതി . എന്നാല്‍ സുഹൃത്തിനെ കാണിച്ചപ്പോഴാണ് ഐസ്‌ക്രീമില്‍ നിന്നു പുറത്തെയ്ക്കു വരുന്നത് പുഴുവല്ല എലിവാലാണ് എന്ന നഗ്നസത്യം യുവതി മനസിലാക്കിയത്. ചൈനയിലെ ജിയാങ്സുവിലെ ഹൂയാന്‍ നഗരത്തിലാണു സംഭവം.

കടയുടമയെ ഐസ്‌ക്രീം ബാര്‍ കാണിച്ചു പണം തിരികെ നല്‍കണം എന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ ഐസ്‌ക്രീം ബാര്‍ തിരികെ നല്‍കണമെന്നായി കടയുടമ. യുവതി കോടതയില്‍ പോകും എന്നു പറഞ്ഞപ്പോള്‍ അരലക്ഷം രൂപ നല്‍കി കടയുടമ സംഭവം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി പരാതിയുമായി കോടതിയെ സമീപിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ വളരെ കുറച്ചുതുക മാത്രമെ നഷ്ടപരിഹാരമായി നല്‍കു എന്ന അധികൃതര്‍ വ്യക്തമാക്കുന്നു. എന്തായാലും എലിബാറിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.

Related posts