ടെ​യ്‌​ലർ മടങ്ങി, അദ്ഭുതകഥകളെ വെല്ലുംവിധം

ക്രൈ​​​സ്റ്റ്ച​​​ർ​​​ച്ച്: അ​​​ദ്ഭു​​​ത​​​ക​​​ഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന​​​ത​​​ര​​​ത്തി​​​ൽ ടെ​​​സ്റ്റ് ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് റോ​​​സ് ടെ​​യ്‌​​ല​​ർ. അ​​വ​​സാ​​ന ടെ​​​സ്റ്റി​​​ൽ എ​​​റി​​​ഞ്ഞ അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി, ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ​​​തി​​​രേ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ഇ​​​ന്നിം​​​ഗ്സ് വി​​​ജ​​​യ​​​വും സ​​​മ്മാ​​​നി​​​ച്ചാ​​​ണു ടെ​​യ്‌​​ല​​​ർ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​ത്.

ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് താ​​​രം ഇ​​​ബാ​​​ദ​​​ത്ത് ഹു​​​സൈ​​​നെ പു​​​റ​​​ത്താ​​​ക്കി​​​യാ​​​ണു ടെ​​യ്‌​​ല​​​ർ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ഇ​​​ന്നിം​​​ഗ്സ് വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ൽ ടെ​​യ്‌​​ല​​റി​​​ന്‍റെ ആ​​​ദ്യ ഓ​​​വ​​​റി​​​ലെ മൂ​​​ന്നാം പ​​​ന്തി​​​ലാ​​​ണു ഹു​​​സൈ​​​ൻ പു​​​റ​​​ത്താ​​​യ​​​ത്. ഇ​​​തോ​​​ടെ, ആ​​​ദ്യ ടെ​​​സ്റ്റി​​​ൽ ബം​​​ഗ്ല​​​ദേ​​​ശി​​​നോ​​​ടു തോ​​​റ്റ് നാ​​​ണം​​​കെ​​​ട്ട ന്യൂ​​​സി​​ല​​​ൻ​​​ഡ്, ര​​​ണ്ടാം ടെ​​​സ്റ്റി​​​ൽ ഇ​​​ന്നിം​​​ഗ്സി​​​നും 117 റ​​​ണ്‍സി​​​നും ജ​​​യം അ​​​ക്കൗ​​​ണ്ടി​​​ലാ​​​ക്കി.

ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ൽ ആ​​​റു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 521 റ​​​ണ്‍സെ​​​ടു​​​ത്ത ന്യൂ​​​സി​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ഫോ​​​ളോ​​​ഓ​​​ണ്‍ ചെ​​​യ്ത ബം​​​ഗ്ലാ​​​ദേ​​​ശ് വെ​​​റും 126 റ​​​ണ്‍സി​​​ന് പു​​​റ​​​ത്താ​​​യി.

ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ലി​​​ട്ട​​​ൻ ദാ​​​സ് നേ​​​ടി​​​യ സെ​​​ഞ്ചു​​​റി​​​ക്കും (102) ബം​​​ഗ്ല​​​ദേ​​​ശി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​ര​​​ട്ട​ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ ടോം ​​​ലാ​​​ത​​​മാ​​​ണ് ക​​​ളി​​​യി​​​ലെ താ​​​രം. പ​​​ര​​​ന്പ​​​ര 1-1 സ​​​മ​​​നി​​​ല​​​യി​​​ലാ​​​യി.

Related posts

Leave a Comment