ദിവസവും അയ്യായിരം പേർക്ക് കാണാം;  താ​ജ്മ​ഹ​ലും ആ​ഗ്ര കോ​ട്ട​യും സ​ന്ദ​ർ​ശ​ക​ർക്കായി തുറക്കുന്നു

ല​ക്നോ: താ​ജ്മ​ഹ​ലും ആ​ഗ്ര കോ​ട്ട​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​ൻ തീ​രു​മാ​നം. ഈ ​മാ​സം 21 മു​ത​ലാ​ണ് സ​ന്ദ​ർ‌​ശ​ക​ർ​ക്കാ​യി തു​റ​ക്കു​ന്ന​തെ​ന്ന് യു​പി എ​എ​സ്ഐ സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് ബ​സ​ന്ത് കു​മാ​ർ അ​റി​യി​ച്ചു.

ദി​വ​സ​വും അ​യ്യാ​യി​രം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ര​ണ്ടു സ്മാ​ര​ക​ങ്ങ​ളി​ലും അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കി​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റു​ക​ൾ ന​ൽ​കും.

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ർ​ച്ച് മു​ത​ൽ സ്മാ​ര​ക​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment