അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ക് ശ്ര​മ​മെ​ന്ന് റി​പ്പോ​ർ​ട്ട്

 

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​നി​ടെ ഭീ​ക​ര​രെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ പാക്കിസ്ഥാൻ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ 400ലേ​റെ ഭീ​ക​ര​രെ ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് പാ​ക് ശ്ര​മ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഈ ​നീ​ക്കം. നി​ല​വി​ൽ ഭീ​ക​ര​ർ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ങ്ങ​ളാ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ക്കാ​ൻ ഇ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പാ​ക് സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശ​മു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment