കാലിന് പരിക്കുമായി വന്ന രോഗിയുടെ ചീട്ട വലിച്ചെറിഞ്ഞ് ഡോക്ടർ; വേദനയാണെങ്കിൽ… തിരുവല്ല താലൂക്കാശുപത്രിയിലെ സംഭവം ഇങ്ങനെ…

തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ക​ഴി​ഞ്ഞ 11നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ കാ​ലി​നു വേ​ദ​ന​യു​മാ​യി ഡോ​ക്ട​റെ കാ​ണാ​ന്‍ എ​ത്തി​യ​ത്. വീ​ട്ടു​ജോ​ലി​ക്കി​ടെ കാ​ലി​നു പ​രി​ക്കേ​റ്റ​തി​നേ തു​ട​ര്‍​ന്നാ​ണ് രോ​ഗി എ​ത്തി​യ​ത്.

അ​സ്ഥി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷം കാ​ല്‍ ഉ​പ്പു​വെ​ള്ള​ത്തി​ല്‍ മു​ക്കി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

എ​ക്‌​സ​റേ​യും ഒ​പി ചീ​ട്ടും അ​ട​ക്കം ഡോ​ക്ട​ര്‍ വ​ലി​ച്ചെ​റി​ഞ്ഞു എ​ന്നും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ഉ​ന്ന​യി​ച്ചു.കാ​ലി​ലെ വേ​ദ​ന കു​റ​വി​ല്ലാ​തെ മ​റ്റൊ​രു അ​സ്ഥി ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ള്‍ കാ​ലി​ന് ഒ​ടി​വു​ള്ള​താ​യി ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് രോ​ഗി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലി​ല്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. എ​ന്നാ​ല്‍ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​ക്‌​സ​റേ​യും ഒ​പി ചീ​ട്ടും അ​ട​ക്കം വ​ലി​ച്ചെ​റി​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം ഡോ​ക്ട​ര്‍ നി​ഷേ​ധി​ച്ച​താ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment