ട്രെ​യി​നി​ല്‍ ത​മി​ഴ്ന​ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; കൊല്ലത്തുകാരൻ അൻസാർ ഖാൻ പോലീസ് പിടിയിൽ


കോ​ട്ട​യം: ത​മി​ഴ് സി​നി​മാ​താ​ര​വും മോ​ഡ​ലു​മാ​യ യു​വ​തി​ക്കു​നേ​രേ ട്രെ​യി​നി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ച​വ​റ ത​യ്യി​ല്‍ അ​ന്‍​സാ​ര്‍ ഖാ​നാ (25)ണു ​കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

12നു ​ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ഉ​റ​ങ്ങു​മ്പോ​ള്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണു കേ​സ്. യു​വ​തി ഉ​ണ​ര്‍​ന്ന​തോ​ടെ ഇ​യാ​ള്‍ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചു. ട്രെ​യി​ന്‍ കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ള്‍ പു​റ​ത്തേ​ക്കു ചാ​ടി.

യു​വ​തി പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വു കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment