കേരള വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോടെത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യു​ടെ മി​ക​വ് നേ​രി​ട്ട​റി​യാ​ന്‍ ത​മി​ഴ്‌​നാ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി​യും സം​ഘ​വും ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് കാ​മ്പ​സ് എ​ച്ച്എ​സ് സ്‌​കൂ​ളി​ലാ​ണ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി​യും സം​ഘ​വും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ത്തു​ള്ള മു​ന്നേ​റ്റ​വും നേ​രി​ട്ട​റി​യാ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​മെ​ന്ന് അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ് മ​ണി​യൂ​ർ, കോ​ഴി​ക്കോ​ട് ഡി​ഇ​ഒ ഷാ​ദി​യാ​ബാ​നു, ആ​ർ​ഡി​ഡി സ​ന്തോ​ഷ് കു​മാ​ർ, പ്രി​സം ഫൗ​ണ്ട​ർ എ ​പ്ര​ദീ​പ് കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഡോ. ​എ​ൻ. പ്ര​മോ​ദ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജു​ല, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി. ​എം ജം​ഷീ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​രെ സ്വീ​ക​രി​ച്ചു.

സ്കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​നം, കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി ക്ലാ​സ് മു​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ള്‍ എ​ന്നി​വ​യെ കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ന്‍​പി​ല്‍ മ​ഹേ​ഷ് പൊ​യ്യ​മൊ​ഴി ചോ​ദി​ച്ച​റി​ഞ്ഞു. സ​മാ​ന മാ​തൃ​ക ത​മി​ഴ്നാ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രോ​ടും കു​ട്ടി​ക​ളോ​ടും അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ എ​ന്‍​ഐ​എ​ഫ്ടി, കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷ​മാ​ണ് മ​ന്ത്രി സ്‌​കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്.

 

 

Related posts

Leave a Comment