ആറുമാസമായി പൊട്ടി ഒഴുകുന്ന പൈപ്പ് നന്നാക്കാൻ എത്തിയത്  റോഡ് ടാർ ചെയ്തുകഴിഞ്ഞപ്പോൾ; ജലവിതരണ വകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ


കോ​ട്ട​യം: ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കും മു​ന്പേ ജ​ല​വി​ത​ര​ണ​വ​കു​പ്പ് കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് ഇ​ന്നു വീ​ണ്ടും ടാ​റിം​ഗ് ന​ട​ത്തും. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു കു​ഴി മ​ണ്ണി​ട്ട് മൂ​ടി ടാ​റിം​ഗ് ന​ട​ത്താ​നാ​ണു നീ​ക്കം. ചെ​ങ്ങ​ളം ഏ​നാ​ദി-​ക​ട​ത്തു​ക​ട​വ് റോ​ഡി​ൽ ഇ​ന്ന​ലെ​യാ​ണു സം​ഭ​വം. ഏ​നാ​ദി പാ​ല​ത്തി​നു സ​മീ​പ​മാ​ണു ജ​ല​വി​ത​ര​ണ വ​കു​പ്പ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്.

നാ​ളു​ക​ളാ​യി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ​ സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചെങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഏ​റ്റു​മാ​നൂ​ർ എം​എ​ൽ​എ സു​രേ​ഷ് കു​റു​പ്പി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​വാ​ൻ മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​വാ​ൻ തു​ട​ങ്ങി​യ​ത് ഇ​ന്ന​ലെ​യാ​ണ്. ടാ​റിം​ഗ് ക​ഴി​ഞ്ഞ് അ​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​വാ​ൻ വാ​ട്ട​ർ അഥോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു.

ജ​ലവി​ത​ര​ണം ന​ട​ത്തു​ന്ന പൈ​പ്പ് ന​ന്നാ​ക്കു​വാ​നാ​ണു റോ​ഡ് കു​ഴി​ച്ച​തെ​ന്ന് വാ​ട്ട​ർ അഥോറി​റ്റി വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു മു​ന്പ് പൈ​പ്പ് ന​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​റു​മാ​സ​മാ​യി പൈ​പ്പ് പൊ​ട്ടി റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ടാ​റിം​ഗ് ന​ട​ത്തി​യ ഉ​ട​നെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts