ടാർ മിക്സിംഗ് യൂണിറ്റിനു സ്റ്റോപ്പില്ല !! നിറുത്തിക്കാൻ പോയവർ അതേ സ്പീഡിൽ തിരിച്ചെത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ചു വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് നി​ർ​ത്തി​വ​പ്പി​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി.

ന​ഗ​ര​സ​ഭ ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ​യ്ക്കെ​തി​രെ ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് ഉ​ട​മ​സ്ഥ​ർ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും വാ​ങ്ങി​യ സ്റ്റേ ​ഓ​ർ​ഡ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ സ്റ്റേ ​ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ​രി​സ​ര​വാ​സി​ക​ളോ​ടു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ 27-ാം വാ​ർ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ 27, 28 വാ​ർ​ഡി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഈ ​മാ​സം 24 നു ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി പ​രി​സ​ര​വാ​സി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ​ഗി​രി, 28-ാം വാ​ർ​ഡ് അം​ഗം കെ.​എം. സ​ന്തോ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ളി​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണു യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റ് ഉ​ട​മ​സ്ഥ​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ല്കി​യ സ്റ്റോ​പ്പ് മെ​മ്മോ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി ട്രി​ബ്യൂ​ണ​ലി​ൽ നി​ന്നും സ്റ്റേ ​നേ​ടി​യി​ട്ടു​ണ്ടെ​ന്നും പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രെ ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കേ​സ് ന​ല്കു​മെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​നും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വി​ഷ​യം ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ അ​ടി​യ​ന്തി​ര​മാ​യി​പ്പെ​ടു​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നു 2019 ഡി​സം​ബ​ർ 20 നു ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ള​താ​ണെ​ന്നും 2019-20, 2020-21 വ​ർ​ഷ​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment