വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
“ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്, അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ ഇപ്പോൾ നിർത്തണം’.- ട്രംപ് ട്രൂത്തിൽ കുറിച്ചു.
“വളരെ വേഗം, ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ എണ്ണ ഒഴുകാൻ തുടങ്ങുന്നത് നിങ്ങൾ കാണും’.-മറ്റൊരു ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി വെറും 10 കപ്പലുകൾ മാത്രമേ കടന്നുപോയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.
