യുവ വനിതാ എംപിയെ അപമാനിച്ച് ടാക്‌സി ഡ്രൈവര്‍ ! ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മിമി ചക്രബോര്‍ത്തി…

തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബോര്‍ത്തിയെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ബല്ലിഗുങ് പ്രദേശത്തുവച്ചായിരുന്നു സംഭവം.

ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു. അയാള്‍ വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്ത് മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകയായിരുന്നു.

‘താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയില്‍ അവന്റെ ടാക്സിയില്‍ അവര്‍ സുരക്ഷിതയായിരിക്കില്ല,’ മിമി പറഞ്ഞു.

എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്‍ക്കത്ത പോലീസ് പ്രതിയെ പിടികൂടിയത്. ടാക്സി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related posts

Leave a Comment