അങ്ങനെ പറഞ്ഞിട്ടില്ല..! മതസ്പർധ നടത്തുന്ന പരാമർശം നടത്തിയ സെൻകുമാറിന്‍റെ മൊഴിയെടുത്തു; താൻ മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടില്ല

senkumarതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന അഭിമുഖം നൽകിയെന്ന കേസിൽ പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിന്‍റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്.

അതേസമയം മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നു സെൻകുമാർ അറിയിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിൽ ലേഖകന്‍റെ ചോദ്യങ്ങൾക്കു മറുപടി നൽകുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കേസിൽ സെൻകുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു.

Related posts