ടാ​ക്‌​സി​ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച് മുങ്ങിയ  യു​വ​തി  പീ​ഡ​നക്കേസി​ല്‍ വാ​ദി;  യുവതിയെ തിരിച്ചറിഞ്ഞത് കാറിൽ വച്ചു മറന്ന ബാഗിൽ നിന്നും കിട്ടിയ അഡ്രസ്; പരാതിക്കാരി എറണാകുളം സ്വദേശിനിയെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടം വി​ളി​ച്ച് വാ​ട​ക ന​ല്‍​കാ​തെ ടാ​ക്‌​സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച മു​ങ്ങി​യ യു​വ​തി പീ​ഡ​ന​കേ​സി​ല്‍ വാ​ദി.​ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ച് യു​വാ​വി​നെ​തി​രേ ക​ഴി​ഞ്ഞ​മാ​സം ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​മീ​ര്‍ എ​ന്ന​യാ​ള്‍ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് 28 കാ​രി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

ഈ ​കേ​സി​ല്‍ അ​മീ​ര്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഈ ​കേ​സി​ല്‍ യു​വ​തി​യെ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ടാ​ക്‌​സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച കേ​സി​ല്‍ പോ​ലീ​സ് ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​വ​ര്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല.​മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്തു​ത​ന്നെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ഇ​വ​ര്‍​ക്ക് നാ​ലും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളു​ണ്ട്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍ പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ഷി​നോ​ജി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് 21-ന് ​രാ​ത്രി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി മു​ങ്ങി​യ​ത്. യു​വ​തി കാ​റി​ല്‍ മ​റ​ന്നു​വ​ച്ച ബാ​ഗ് ഷി​നോ​ജ് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

ഇ​തി​ല്‍ നി​ന്നു​മാ​ണ് യു​വ​തി​യു​ടെ അ​ഡ്ര​സ്സും മൊ​ബൈ​ല്‍ ന​മ്പ​റും പോ​ലീ​സി​ന് ല​ഭി​ച്ച​ത്. എ​ട്ടോ​ടെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​മു​ന്നി​ലെ ടാ​ക്‌​സി സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് യു​വ​തി എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടം വി​ളി​ക്കു​ക​യാ​യി​രു​ന്നു.​കു​ട്ടി​ക​ളും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ശേ​ഷം ടാ​ക്‌​സി വാ​ട​ക ന​ല്‍​കാ​തെ​മു​ങ്ങു​ക​യാ​യി​രു​ന്നു.

Related posts