നി​കു​തി വെ​ട്ടി​പ്പ്: പോ​പ് ഗാ​യി​ക ഷ​ക്കീ​റ​യെ സ്പാ​നി​ഷ് കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി

മാ​ഡ്രി​ഡ്: നി​കു​തി​വെ​ട്ടി​പ്പു കേ​സി​ൽ കൊ​ളം​ബി​യ​ൻ പോ​പ് ഗാ​യി​ക ഷ​ക്കീ​റ​യെ സ്പാ​നി​ഷ് കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. പി​ഴ​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ 8.7 കോ​ടി ഡോ​ള​റി​ല​ധി​കം ഷ​ക്കീ​റ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. 2011 നി​കു​തി​വ​ർ​ഷ​ത്തെ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കേ​സി​ലാ​ണ് താ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി മാ​ഡ്രി​ഡി​ലെ കോ​ട​തി​യി​ൽ​നി​ന്നു വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

ഷ​ക്കീ​റ സ്പെ​യി​നി​ലെ താ​മ​സ​ക്കാ​രി​യാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തെ നി​കു​തി അ​ധി​കാ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്പെ​യി​നി​ൽ ഒ​രാ​ളെ രാ​ജ്യ​ത്തെ നി​കു​തി​ദാ​യ​ക​നാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ങ്കി​ൽ ആ ​വ്യ​ക്തി 183 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ത്തു ചെ​ല​വ​ഴി​ക്ക​ണം.

എ​ന്നാ​ൽ, നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന വ​ർ​ഷം ഷ​ക്കീ​റ 163 ദി​വ​സം മാ​ത്ര​മേ രാ​ജ്യ​ത്തു താ​മ​സി​ച്ചി​ട്ടു​ള്ളൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ​ക്കു തെ​ളി​യി​ക്കാ​നാ​യ​ത്. 2011ൽ ​ഷ​ക്കീ​റ ഫു​ട്ബോ​ൾ താ​ര​മാ​യ ജെ​റാ​ർ​ഡ് പി​ക്വു​മാ​യു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ രാ​ജ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​വ​രു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്പെ​യി​നി​ലാ​ണു ന​ട​ന്നി​രു​ന്ന​തെ​ന്നും നി​കു​തി ഏ​ജ​ൻ​സി വാ​ദി​ച്ചു.

എ​ന്നാ​ൽ ആ ​ബ​ന്ധ​ത്തെ നി​യ​മ​പ​ര​മാ​യി ഒ​രു വി​വാ​ഹ​ബ​ന്ധ​വു​മാ​യി തു​ല​നം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും 2011ൽ ​ഷ​ക്കീ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യോ സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളു​ടെ​യോ “പ്ര​ധാ​ന കേ​ന്ദ്ര​മോ അ​ടി​ത്ത​റ​യോ” നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ്പെ​യി​നി​ലാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചു.

പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഗാ​ന​വു​മാ​യി ഏ​താ​നും ദി​വ​സം മു​ന്പാ​ണ് ഷ​ക്കീ​റ​യെ​ത്തി​യ​ത്. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ന്തം ‘ദാ​യ് ദാ​യ്’​യു​ടെ ടീ​സ​ർ ഇ​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഷ​ക്കീ​റ​യെ​ത്തേ​ടി അ​നു​കൂ​ല കോ​ട​തി വി​ധി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു മി​നി​റ്റ് ഏ​ഴ് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. 2010 ഫി​ഫ ലോ​ക ക​പ്പി​ന് വേ​ണ്ടി ഷ​ക്കീ​റ പാ​ടി​യ ‘വ​ക്കാ വ​ക്കാ’ (ദി​സ് ടൈം ​ഫോ​ർ ആ​ഫ്രി​ക്ക) ഗാ​നം എ​ക്കാ​ല​ത്തെ​യും ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ്.

Related posts

Leave a Comment