നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കു​ന്ന പ​ത്രം ഏ​ജ​ന്‍റി​നു കോ​വി​ഡ് ! തൃശൂരില്‍ വീ​ട്ടു​കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​യി; ഒടുവില്‍…

തൃ​ശൂ​ർ: നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കു​ന്ന പ​ത്രം ഏ​ജ​ന്‍റി​നു കോ​വി​ഡ് ബാ​ധി​ച്ചു. വീ​ട്ടു​കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​യി.

നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും ലോ​ക​വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം അ​റി​യാ​നു​ള്ള പ​ത്രം വി​ത​ര​ണം മു​ട​ങ്ങുമെ​ന്ന അ​വ​സ്ഥ​യാ​യ​പ്പോ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി.

നാ​ട്ടി​ലെ എ​ല്ലാ വീ​ട്ടി​ലും പ​ത്രം എ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കെഎ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം കൈ​കോ​ർ​ത്തു.

നെ​ടു​പു​ഴ​യി​ലാ​ണു സം​ഭ​വം. പ​ത്രം ഏ​ജ​ന്‍റ​ ആ​ന്‍റോ ചീ​നി​ക്ക​ലി​നു കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടി​ലെ പ​ത്രം വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന അ​വ​സ്ഥ​യാ​യ​ത്.

വാ​ർ​ത്ത മു​ട​ങ്ങാ​തി​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ എ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​വി​ത​ര​ണ​ത്തി​നു ത​യാ​റാ​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത്, കെ​എ​സ്‌​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ച​ന്ദ്ര​ൻ, കെ.​പി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്ര​വി​ത​ര​ണ​ത്തി​നു ക്ര​മീ​ക​ര​ണ​മു​ണ്ടാ​യ​ത്.

ഏ​തെ​ല്ലാം പ​ത്രം ആ​രു​ടെ​യെ​ല്ലാം വീ​ടു​ക​ളി​ൽ എ​ന്ന് അ​റി​യാ​ത്ത​താ​ണ് വി​ത​ര​ണ​ത്തി​നു ത​ട​സ​മാ​യ​ത്. ഏ​ജ​ന്‍റ് ആ​ന്‍റോ​യെ ഫോ​ണി​ൽ വി​ളി​ച്ച് ഏ​തെ​ല്ലാം വീ​ടു​ക​ളി​ൽ ഏ​തെ​ല്ലാം പ​ത്രം എ​ത്തി​ക്ക​ണ​മെ​ന്ന് ചോ​ദി​ച്ച​റി​ഞ്ഞു.

അ​തു ക​ട​ലാ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യ​ത്. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ എ​ട്ടു മ​ണി​ക്കു മു​ന്പ് വി​ത​ര​ണം പൂ​ർ​ത്തി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഏ​ഴു മ​ണി​യോ​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. നാ​ട്ടി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും വാ​ർ​ത്ത​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ഈ ​യ​ത്ന​ത്തി​നു മു​തി​ർ​ന്ന​തെ​ന്ന് വി​ഷ്ണു ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment