കോ​ഴി​ക​ൾ​ക്കൊ​പ്പം ച​ങ്ങാ​ത്തംകൂ​ടി​ മ​യി​ലു​ക​ൾ! ആശങ്കയൊഴിയാതെ നാട്ടുകാർ; പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നത് ഇങ്ങനെ…

മേ​ലൂ​ർ: ​ഒ​രു ഭാ​ഗ​ത്ത് വ​ള​ർ​ത്തുകോ​ഴി​ക​ൾ​ക്ക് ഒ​പ്പം ച​ങ്ങാ​ത്തംകൂ​ടി​യും മ​റു​ഭാ​ഗ​ത്തു കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചും മ​യി​ലു​ക​ൾ. ​

മേ​ലൂ​ർ പി​ണ്ടാ​ണി യിലാണു നാ​ലുമാ​സം മു​ന്പ് അ​ഞ്ചു ചെ​റു പ​ക്ഷി​ക്കുഞ്ഞു​ങ്ങ​ളെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.​

ഏ​തു പ​ക്ഷി​യു​ടെ കു​ഞ്ഞാ​ണെ​ന്നു മ​ന​സിലാ​യി​ല്ല. വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ൾ​ക്കു തീ​റ്റ ന​ൽ​കു​ന്പോ​ൾ ഇ​വ​യും ഒ​പ്പം നി​ന്ന് ഭ​ക്ഷി​ക്കു​ക​ പതിവായിരുന്നു.

തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ലും നി​റ​ത്തി​ലും ശ​ബ്ദ​ത്തി​ലും മാ​റ്റം വ​ന്നു തു​ട​ങ്ങി​യ​പ്പോ​ഴാ​ണു മ​യി​ലു​ക​ളാ​ണെ​ന്നു നാ​ട്ടു​കാ​ർ​ക്കു മ​ന​സി​ലാ​യ​ത്.​

നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ കോ​ഴി​ക​ൾ​ക്കൊ​പ്പം ച​ങ്ങാ​ത്തം കൂ​ടി​യാ​ണു ന​ട​പ്പ്.​ മ​യി​ലു​ക​ൾ വ​ലു​താ​യെ​ങ്കി​ലും ഇവ ഇ​തു​വ​രെ​യും കോ​ഴി​ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലത്രേ.​

പാ​ല​പ്പി​ള്ളി, പൂ​ത്തു​ര​ത്തി, അ​ടി​ച്ചി​ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​ട​തൂ​ർ​ന്ന പൊ​ന്ത​ക്കാ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മു​ള്ള​തുകൊ​ണ്ടുത​ന്നെ ധാ​രാ​ളം മ​യി​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തു കൗ​തു​ക​ത്തി​നൊ​പ്പം ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക​യും ഉ​ട​ലെ​ടു​ത്തി​ട്ടുണ്ട്.​

ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ പ​യ​റു​വ​ർ​ഗങ്ങ​ൾ തു​ട​ങ്ങി വി​വി​ധത​രം വി​ള​ക​ൾ കൊ​ത്തി ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ
പ​റ​ഞ്ഞു.​

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും സ്വാ​ഭാ​വി​ക വ​നം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും നാ​ട്ടി​ലെ മ​ണ്ണി​ന്‍റെ ആ​ർ​ദ്ര​ത കു​റ​യു​ന്ന​തു​മെ​ല്ലാം മ​യി​ലു​ക​ളെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.​

Related posts

Leave a Comment