മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് അ​ന്ന​മൂ​ട്ടി​യി​രു​ന്ന പാ​ത്ര​ങ്ങ​ൾ തി​രി​ച്ചു ത​രൂ..! മോ​ഷ്ടാ​ക്ക​ളോ​ടു ദി​വാ​ക​ര​ന് ഒ​ന്നേ പ​റ​യാ​നു​ള്ളൂ…

തി​രു​വി​ല്വാ​മ​ല: മോ​ഷ്ടാ​ക്ക​ളോ​ടു ദി​വാ​ക​ര​ന് ഒ​ന്നേ പ​റ​യാ​നു​ള്ളൂ- മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് അ​ന്ന​മൂ​ട്ടി​യി​രു​ന്ന പാ​ത്ര​ങ്ങ​ൾ തി​രി​ച്ചു ത​രൂ.

അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ക​ന്നു​കാ​ലി​ക​ൾ​ക്കു ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന​തി​നാ​യി പാ​ന്പാ​ടി കൂ​ടാ​രം​കു​ന്ന് എം. ​ദി​വാ​ക​ര​ൻ ക​ട​യ്ക്കു മു​ന്നി​ൽ വ​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്.

പാ​ന്പാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണു സം​ഭ​വം. മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന ക​ട​യു​ട​മ പ​ഴ​യ​ന്നൂ​രി​ൽ വ​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

ക​ട​യ്ക്കു മു​ന്നി​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന ബ​ക്ക​റ്റ്, അ​ഞ്ച് ട്രേ, ​മ​റ്റു പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത്.

രാ​വി​ലെ 4.30 ന് ​പെ​ട്ടി ഓ​ട്ടോ​യി​ൽ വ​ന്ന ര​ണ്ടു​പേ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ക​ട​യി​ലെ സി​സി​ടി​വി​യ്ല് പ​തി​ഞ്ഞി​ട്ടു​ണ്ട്. രാ​വി​ലെ ക​ട​യി​ലെ​ത്തി​യ ദി​വാ​ക​ര​ൻ പാ​ത്ര​ങ്ങ​ൾ കാ​ണാ​താ​യ​പ്പോ​ൾ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​ക്ക​ൾ ആ​ക്രി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വി​റ്റി​രി​ക്കാം എ​ന്ന ഊ​ഹ​ത്തി​ൽ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ ദി​വാ​ക​ര​ൻ പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ വ​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു .
സം​ഭ​വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment