ഷട്ടറുകള്‍ ഉയരുമ്പോള്‍… അത്യപൂര്‍വമായ കാഴ്ചയ്ക്ക് കണ്ണുതുറന്ന് കേരളം; ഈ വിസ്മയക്കാഴ്ച 26 വര്‍ഷത്തിനു ശേഷം

റെ​ജി ജോ​സ​ഫ്

അ​ത്യ​പൂ​ർ​വ​മാ​യ കാ​ഴ്ച​യ്ക്ക് കേ​ര​ളം ക​ണ്ണു​തു​റ​ന്നി​രി​ക്കു​ന്നു. തു​ളു​ന്പാ​റാ​യ നി​റ​കു​ടം പോ​ലെ നി​ൽ​കു​ന്ന ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ഏ​തു നി​മി​ഷ​വും തു​റ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് യു​ദ്ധ​കാ​ല സ​ന്നാ​ഹം ഒ​രു​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം എ​ന്നു പ​റ​യാ​വു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി​യി​ൽ മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ൾ ചേ​ർ​ന്ന​താ​ണ്- ഇ​ടു​ക്കി, ചെ​റു​തോ​ണി, കു​ള​മാ​വ്. ഉ​യ​ര​ത്തി​ൽ വ​ലു​ത് ഇ​ടു​ക്കി​യാ​ണെ​ങ്കി​ലും അ​ടു​ത്തു​ള്ള ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നാ​ണ് സ്പി​ൽ​വെ അ​ഥ​വാ ഷ​ട്ട​റു​ക​ളു​ള്ള​ത്.

2403 അ​ടി​യാ​ണ് ഇ​വി​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 136അടി ക​വി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് 2400 അ​ടി​യി​ലെ​ത്തി​യാ​ൽ ചെ​റു​തോ​ണി ഡാം ​തു​റ​ന്നേ​ക്കാം. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​ള്ള ഉ​യ​ര​മാ​ണ് 2403 അ​ടി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് 169 മീ​റ്റ​റും ചെ​റു​തോ​ണി​ക്ക് 134 മീ​റ്റ​റും കു​ള​മാ​വി​ന് 100 മീ​റ്റ​റു​മാ​ണ് ഉ​യ​രം.ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​രു​ക്കു ഷ​ട്ട​റു​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ മൂ​ന്നോ എ​ണ്ണം മാ​ത്രം അ​ൽ​പം ഉ​യ​ർ​ത്താ​നേ ഇ​ട​യു​ള്ളു​വെ​ങ്കി​ലും അ​തൊ​രു വി​സ്മ​യ​മാ​യി​രി​ക്കും.

അ​തേ സ​മ​യം പു​റം​ത​ള്ളു​ന്ന വെ​ള്ളം ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി വ​ഴി ആ​ലു​വ​യി​ലെ​ത്തും വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് ഉ​റ​പ്പാ​ക്കേ​ണ്ട​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ​യ​ല്ല ആ​ലു​വ, കാ​ല​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന​ തൊ​ഴി​ലാ​ളി​ക​ളേ​റെ​യു​ണ്ട്. ന​ദീ​തീ​ര​ത്ത് വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും എ​ണ്ണ​വും വ​ർ​ധി​ച്ചു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം പോ​ലെ സു​പ്ര​ധാ​ന സം​ര​ംഭ​ങ്ങ​ളും ഇ​ന്ന് പെ​രി​യാ​റി​ന​ടു​ത്തു​ണ്ട്.

ഏഷ്യയി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് ഡാ​മാ​ണ് ഇ​ടു​ക്കി. 839 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കു​റ​വ​ൻ മ​ല​യെ​യും, 925 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കു​റ​ത്തി​മ​ല​യെ​യും കൂ​ട്ടി​യി​ണ​ക്കി 555 അ​ടി ഉ​യ​ര​ത്തി​ൽ പെ​രി​യാ​റി​ന് കു​റു​കെ പ​ണി​തീ​ർ​ത്ത വി​സ്മ​യം. ഇ​തി​നൊ​പ്പം കൈ​വ​ഴി​യാ​യ ചെ​റു​തോ​ണി​പ്പു​ഴ​യ്ക്കു കു​റു​കെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടും പ​ണി​തീ​ർ​ത്തി​രി​ക്കു​ന്നു.

കിലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ഒ​ഴു​കു​ന്ന കി​ളി​വ​ള്ളി​ത്തോ​ട്ടി​ലൂ​ടെ വെ​ള്ളം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന് കു​ള​മാ​വി​ലും അ​ണ​ക്കെ​ട്ടു നി​ർ​മി​ച്ചു. ചെ​റു​തോ​ണി മു​ത​ൽ കു​ള​മാ​വ് വ​രെ 60 കി​ലോ​മീ​റ്റ​ർ ചു​റ്റ​വി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന വെ​ള്ളം ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളി​ലൂ​ടെ തു​റ​ന്നു വി​ടു​ന്പോ​ൾ നു​ര​ഞ്ഞു​പൊ​ന്തി വ​രു​ന്ന നീ​ർ​ച്ചാ​ലും പി​ന്നാ​ലെ കു​ത്തി​യൊ​ഴു​കി വ​രു​ന്ന വെ​ള്ള​ച്ചാ​ട്ട​വും അ​പൂ​ർ​വ കാ​ഴ്ച​യാ​കും.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മ​ധ്യ​കേ​ര​ളം മു​ഴു​വ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്. റ​വ​ന്യൂ, വ​നം, പോ​ലീ​സ്, ഫ​യ​ർ തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​നൊ​പ്പം ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും അ​വ​ശ്യ സാ​ഹ​ച​ര്യം നേ​രി​ടാ​നു​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു​ക്ക​ങ്ങ​ളും.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 46 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ മാ​ത്ര​മെ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നി​ട്ടു​ള്ളു. 1981 ഒ​ക്ടോ​ബ​റി​ലും 1992 ഒ​ക്ടോ​ബ​റി​ലും തു​ലാ​വ​ർ​ഷം ക​ന​ത്ത​പ്പോ​ഴാ​യി​രു​ന്നു ആ ​തു​റ​ക്ക​ൽ. 26 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും തു​റ​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​ൽ​ത​ന്നെ തു​റ​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു എ​ന്ന​താ​ണ് പു​തു​മ. തും​ഗ​ഭ​ദ്ര സ്റ്റീ​ൽ ക​ന്പ​നി നി​ർ​മി​ച്ച അ​ഞ്ച് ഉ​രു​ക്കു ഷ​ട്ട​റു​ക​ളാ​ണ് ചെ​റു​തോ​ണി ഡാ​മി​നു മു​ക​ളി​ലു​ള്ള​ത്. ഷ​ട്ട​ർ ഒാ​രോ​ന്നി​നും 40 അ​ടി നീ​ള​വും 60 അ​ടി ഉ​യ​ര​വു​മു​ണ്ട്. ഒ​രു ഷ​ട്ട​ർ ര​ണ്ട​ടി ഉ​യ​ർ​ത്തി​യാ​ൽ സെ​ക്ക​ൻഡിൽ 1200 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കും. ഷ​ട്ട​റു​ക​ൾ​ക്കും ഇ​ത് യ​ന്ത്ര സ​ജ്ജീ​ക​ര​ണ​ത്തി​ൽ ഉ​യ​ർ​ത്താ​നു​ള്ള ഉ​രു​ക്കു വ​ട​ത്തി​നും ഗ്രീ​സ് പൂ​ശി എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.

ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ സെ​ക്ക​ൻഡുക​ളു​ടെ സ​മ​യം മ​തി​യെ​ന്നാ​ണ് ചെ​റു​തോ​ണി​യു​ടെ ഷ​ട്ട​ർ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നീ​യ​ർ അ​ലോ​ഷ്യ​സ് പോ​ൾ രാ​ഷ്‌‌ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക അ​നു​മ​തി കി​ട്ടി​യാ​ൽ സം​സ്ഥാ​ന ഡാം ​സേ​ഫ്റ്റി ക​മ്മീഷണറു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് എ​ൻ​ജി​നിയ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തി​ൽ അ​ലോ​ഷ്യ​സ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക.

ആ​ദ്യം മ​ധ്യ​ത്തി​ലെ ഷ​ട്ട​ർ അ​ര മ​ണി​ക്കൂ​ർ അ​ൽ​പം ഉ​യ​ർ​ത്തി വ​യ്ക്കും. വേ​ണ്ടി വ​ന്നാ​ൽ ഷ​ട്ട​ർ വീ​ണ്ടും താ​ഴ്ത്തി ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കും. വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണി​ത്.

ജ​ല​നി​ര​പ്പ് 2403-ൽ​നി​ന്ന് താ​ഴാ​തെ നി​ന്നാ​ൽ മാ​ത്ര​മേ തൊ​ട്ടു​ചേ​ർ​ന്നു​ള്ള ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടി അ​ൽ​പം ഉ​യ​ർ​ത്തു​ക​യു​ള്ളൂ. ഇ​തി​നും അ​പ്പു​റം അ​വ​ശ്യ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​ത്ര​മെ വ​ശ​ങ്ങ​ളി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തു​ക​യു​ള്ളു. ജ​ല​പ്ര​വാ​ഹ​ത്തി​ന്‍റെ തോ​ത് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റു​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് വേ​ണ്ടി​വ​ന്നാ​ൽ ഷ​ട്ട​ർ കൂ​ടു​ത​ൽ പൊ​ക്കും. ചു​രു​ക്ക​ത്തി​ൽ എ​ത്ര ഉ​യ​ര​ത്തി​ൽ എ​ത്ര ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും എ​ന്നു മു​ൻ​കൂ​ട്ടി പ​റ​യാ​നാ​വി​ല്ല.

1981ൽ ​ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​വും 91 ൽ ​നാ​ലു ഷ​ട്ട​റു​ക​ളു​മാ​ണ് തു​റ​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് ഷ​ട്ട​ർ നി​ര​പ്പി​നേ​ക്കാ​ൾ വെ​ള്ളം താ​ഴു​ന്പോ​ൾ ഷ​ട്ട​റു​ക​ൾ പ​ല ത​വ​ണ ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​റു​ണ്ട്.

അ​ഞ്ച് ഷ​ട്ട​റു​ക​ളും 40 സെ​ന്‍റി​മീ​റ്റ​ർ തു​റ​ക്കു​ന്പോ​ൾ ഒ​രു സെ​ക്ക​ൻ​ഡി​ൽ 235.50 ഘ​ന​മീ​റ്റ​ർ (8317 ക്യു​ബി​ക് അ​ടി) വെ​ള്ളം പെ​രി​യാ​റ്റി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങും. ഒ​രു ഷ​ട്ട​ർ 40 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തു​ന്പോ​ൾ ഒ​രു സെ​ക്ക​ൻ​ഡി​ൽ 45.24 ഘ​ന​മീ​റ്റ​ർ(1598 ക്യു​ബി​ക് അ​ടി) ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കും.

പെ​രി​യാ​ർ തീ​ര​വാ​സി​ക​ൾ​ക്കു കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​കാ​ത്ത വി​ധം ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​വ​തും പ​ക​ൽ സ​മ​യ​ത്താ​യി​രി​ക്കും അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക. ഷ​ട്ട​ർ തു​റ​ന്നാ​ൽ പ​ഴ​യ ചെ​റു​തോ​ണി​പ്പു​ഴ​യി​ലൂ​ടെ വെ​ള്ളം കു​തി​ച്ചു​പാ​ഞ്ഞ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പെ​രി​യാ​റ്റി​ലെ​ത്തും.

അ​വി​ടെ നി​ന്നു ലോ​വ​ർ പെ​രി​യാ​ർ, നേ​ര്യ​മം​ഗ​ലം, ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടു​ക​ളി​ലൂ​ടെ മ​ല​യാ​റ്റൂ​ർ, കാ​ല​ടി, ആ​ലു​വ വ​ഴി വെ​ള്ള​മെ​ത്തും. ചെ​റു​തോ​ണി തു​റ​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ ലോ​വ​ർ പെ​രി​യാ​ർ, ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വ​യ്ക്കും.

അ​ണ​ക്കെ​ട്ടു തു​റ​ന്നാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും 100 മീ​റ്റ​റി​നു​ള​ളി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തി​സൂ​ക്ഷ്മ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ക്കു​റി​ച്ചു​ള​ള വി​വ​രം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, ഉ​പ്പു​തോ​ട്, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലാ​ണ് ഏ​റ്റ​വും സു​ര​ക്ഷ വേ​ണ്ടി​വ​രി​ക. പെ​രി​യാ​റും കൈ​വ​ഴി​ക​ളും ഒ​ഴു​കു​ന്ന എ​ല്ലാ റൂ​ട്ടു​ക​ളും സു​ര​ക്ഷി​ത​മാ​ക്കും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ യൂ​ണി​റ്റും ഫ​യ​ർ​ഫോ​ഴ്സും രംഗത്തുണ്ട്.

1973 ലാ​ണ് ഇ​ടു​ക്കി, ചെ​റു​തോ​ണി, കു​ള​മാ​വ് അ​ണ​ക്കെ​ട്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. 1974 ഫെ​ബ്രു​വ​രി​യി​ൽ ഡാ​മി​ൽ വെ​ള്ളം നി​റ​ച്ചു. 1975 ഒ​ക്ടോ​ബ​റി​ൽ മൂ​ല​മ​റ്റ​ത്ത് നി​ന്നും ആ​ദ്യ​മാ​യി വൈ​ദ്യു​തി പു​റ​ത്തേ​ക്കൊ​ഴു​ക്കി പ​വ​ർ ഹൗ​സി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു .

1976 ഫെ​ബ്രു​വ​രി 12ന് അന്നത്തെ ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഇ​ടു​ക്കി പ​ദ്ധ​തി രാ​ഷ്ട്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു. കാ​ഴ്ച​യി​ൽ ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ പി​ന്നി​ലാ​ണെ​ങ്കി​ലും കേ​മ​ൻ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ത​ന്നെ.​ഇ​ടു​ക്കി​യു​ടെ നാ​ലി​ര​ട്ടി​യോ​ട​ടു​ത്ത് (17 ല​ക്ഷം ഘ​ന​മീ​റ്റ​ർ) കോ​ണ്‍​ക്രീ​റ്റ് ഇ​തി​ന്‍റെ നി​ർ​മി​തി​ക്കാ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ണ്ട്. അ​ക്കാ​ല​ത്തെ നി​ർ​മാ​ണ​ചെ​ല​വ് 25 കോ​ടി രൂ​പ​യാ​ണ്.

ഇ​ടു​ക്കി സം​ഭ​ര​ണി​യി​ൽ 2200 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ലം സം​ഭ​രി​ക്കാം. ഈ ​വെ​ള്ള​മാ​ണ് തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ മൂ​ല​മ​റ്റ​ത്തെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ എ​ത്തു​ന്ന​ത്. നാ​ടു​കാ​ണി മ​ല​യു​ടെ മു​ക​ളി​ൽ നി​ന്നും 750 മീ​റ്റ​ർ അ​ടി​യി​ലാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യ​വും ഇ​തു ത​ന്നെ.

Related posts