അധ്യാപകരായാല്‍ ഇങ്ങനെ വേണം! സ്‌കൂളിലെ കുട്ടിഫ്രീക്കന്മാരായ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പിടിച്ച് ബാര്‍ബര്‍ഷോപ്പിലെത്തിച്ച് മുടിവെട്ടിക്കുന്ന അധ്യാപകന്‍; വീഡിയോ വൈറല്‍

ഇങ്ങനെ കുറച്ച് അധ്യാപകര്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍ എന്നാണ് സമൂഹമാധ്യമങ്ങില്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ആളുകള്‍ ചിന്തിക്കുന്നത്. സ്‌കൂളിലെ ഫ്രീക്കന്മാരെ കയ്യോടെ പിടികൂടി അധ്യാപകന്‍ ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ഹൈസ്‌കൂളിലെ ഫ്രീക്കന്മാരായ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകനായ ശ്രീകുമാര്‍ കയ്യോടെ പിടികൂടി ബാര്‍ബര്‍ഷോപ്പിലെത്തിച്ച് മുടി വെട്ടിച്ചത്.

കുട്ടികള്‍ മുടി നീട്ടിവളര്‍ത്തി സ്‌കൂളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രക്ഷിതാക്കളെ അറിയിച്ചെന്നും, എന്നാല്‍ നടപടിയൊന്നും ഇല്ലാതായപ്പോഴാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതെന്നും ഹിന്ദി അധ്യാപകനായ ശ്രീകുമാര്‍ പറഞ്ഞു. വ്യക്തിശുചിത്വത്തിന്റെ ഭാഗമായാണ് ശ്രീകുമാര്‍ ഇങ്ങനെ ചെയ്തത്. കുട്ടികള്‍ക്കാര്‍ക്കും വിരോധമൊന്നും തോന്നിയില്ല. പകരം എല്ലാവരും ഒരുമിച്ചു പോയതിന്റെ ത്രില്ലിലായിരുന്നു. ബാര്‍ബര്‍ഷോപ്പില്‍ കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ കൂട്ടത്തോടെ കണ്ടതോടെ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് പിന്നീട് വൈറലായത്.

Related posts