അ​ധ്യാ​പ​ക​ര്‍ തി​രു​ത്തു​ക​യും വ​ള​രു​ക​യും വേ​ണം: വ്യ​ക്തി​ക​ൾ രൂ​പം​കൊ​ള്ളു​ന്ന​യി​ടം പ്രൈ​മ​റി ക്ലാ​സു​ക​ളെ​ന്ന് ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​ര്‍ ദി​വ​സ​വും തി​രു​ത്തു​ക​യും ദി​വ​സ​വും വ​ള​രു​ക​യും ചെ​യ്യ​ണ​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍. കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​പി​എ​ച്ച്എ)​വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും ആ​ദ​ര​വ് അ​ര്‍​ഹി​ക്കു​ന്ന​ത് പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​ണ്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലാ​ണ് വ്യ​ക്തി​ക​ള്‍ രൂ​പം കൊ​ള്ളു​ന്ന​ത്.

പ്രൈ​മ​റി ക്ലാ​സി​ലെ പാ​ഠ​ങ്ങ​ള്‍ ആ​രും മ​റ​ക്കി​ല്ല. കോ​ള​ജി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ റോ​ബോ​ട്ട് ആ​യാ​ലും മ​തി.​എ​ന്നാ​ല്‍ പ്രൈ​മ​റി ത​ല​ത്തി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ വി​കാ​ര​വും വി​ചാ​ര​വു​മു​ള്ള മ​നു​ഷ്യ​ര്‍ ത​ന്നെ വേ​ണം.

ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ശ​ക്ത​മാ​യ മാ​ധ്യ​മ​മാ​ണ് ഭാ​ഷ. ഭാ​ഷ ക​വി​ത​യാ​യും ക​ഥ​യാ​യും മാ​റാ​ന്‍ തു​ട​ങ്ങു​ന്ന ഇ​ട​മാ​ണ് പ്രൈ​മ​റി ക്ലാ​സ്. പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു വ്യ​വ​സ്ഥി​തി​ക്കും സാ​ധി​ക്കി​ല്ല.

പ്രൈ​മ​റി ത​ല​ത്തി​ലെ അ​ധ്യാ​പ​ക​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ഞ്ഞാ​ലും ശി​ഷ്യ​രു​ടെ മ​ന​സ്സി​ല്‍ നി​ന്ന് ഒ​രി​ക്ക​ലും പി​രി​യു​ന്നി​ല്ല. അ​വ​ര്‍ ന​ടു​ന്ന​തെ​ല്ലാം വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​മെ​ന്നും ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​സു​രേ​ഷ്ബാ​ബു, സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി എം.​ഐ.​അ​ജി​കു​മാ​ര്‍, ഉ​മ​ര്‍ പാ​ല​ഞ്ചീ​രി, കെ.​ശ്രീ​ധ​ര​ന്‍, ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ആ​ര്‍.​മു​ര​ളി, പി.​വേ​ണു​ഗോ​പാ​ല്‍, ജേ​ക്ക​ബ് ജോ​ണ്‍, കെ.​ജി. പ​വി​ത്ര​ന്‍, എ​സ്.​ആ​ര്‍.​ശ്രീ​ക​ല, ഷാ​ജി ജോ​ര്‍​ജ്, രാ​ജേ​ഷ് രാ​ജ​ന്‍, സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി ജോ​സ് രാ​ഗാ​ദ്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment