അവധി വെട്ടിച്ചുരുക്കില്ല; സ്കൂൾ അധ്യാപകരുടെ അവധി കുറയ്ക്കാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ദീ​പാ​വ​ലി, ദു​ർ​ഗാ​പൂ​ജ, ര​ക്ഷാ​ബ​ന്ധ​ൻ, മ​റ്റ് ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ അ​വ​ധി വെ​ട്ടി​ക്കു​റ​ച്ച വി​വാ​ദ ഉ​ത്ത​ര​വ് ബീ​ഹാ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ൻ​വ​ലി​ച്ചു.

സ​ർ​ക്കാ​ർ/​സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് എ​ലി​മെ​ന്‍ററി, സെ​ക്ക​ൻ​ഡ​റി/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ​ക്കാ​യി 29.08.2023-ലെ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​ൽ ഓ​ർ​ഡ​ർ മെ​മ്മോ​റാ​ണ്ടം ന​മ്പ​ർ 2112 പ്ര​കാ​രം ന​ൽ​കി​യ അ​വ​ധി​ക്കാ​ല പ​ട്ടി​ക ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രും എ​ന്ന് സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ബി​ഹാ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വ​ധി 23ൽ ​നി​ന്ന് 11 ആ​യി കു​റ​ച്ച​താ​യി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യി.

പ​ല സ്‌​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. കൂ​ടാ​തെ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​കെ.​പ​ഥ​ക്കി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ജ​ർ ഏ​താ​യാ​ലും കു​റ​വാ​യി​രി​ക്കു​മെ​ന്ന് പ​ല അ​ധ്യാ​പ​ക​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ര​ക്ഷാ​ബ​ന്ധ​ൻ, ദു​ർ​ഗാ​പൂ​ജ, ദീ​പാ​വ​ലി, ഛത്ത് ​അ​വ​ധി ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​ന് നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​നെ പ്ര​തി​പ​ക്ഷ​ത്തുള്ള ഭാരതീയ ജനതാ പാർട്ടിയും വി​മ​ർ​ശ​ന​മാ​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 220 ദി​വ​സം ക്ലാ​സു​ക​ൾ ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

 

 

Related posts

Leave a Comment