വെള്ളത്തിലൂടെ കുതിക്കാൻ..!  ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വത്തിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ന​ദി​യി​ലെ മ​ണ്‍​പു​റ്റ് നീ​ക്കാൻ നടപടി 

ആ​റ​ന്മു​ള: ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന പ​മ്പാ​ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്‍​പു​റ്റു​ക​ള്‍ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ന്പ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ല്‍ തീ​രു​മാ​ന​മാ​യി.

ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വം, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ, വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ​റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റാ​ട്ട് ക​ട​വ് മു​ത​ല്‍ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് വ​രെ​യു​ള​ള മ​ണ്‍​പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന ഡ്ര​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും.

മ​റ്റ് സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള​ള റോ​ഡു​ക​ളി​ല്‍ ദി​ശാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കും. ഫ​യ​ര്‍​ഫോ​ഴ്സ്, റ​വ​ന്യു, പോ​ലീ​സ്, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്റ​ര്‍ സ്ഥാ​പി​ക്കു​ക.

സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി പ​ള​ളി​യോ​ട ക്യാ​പ്റ്റ​ന്‍​മാ​ര്‍​ക്കും മ​റ്റ് വാ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​മാ​യി ഫ​യ​ര്‍​ഫോ​ഴ്സ് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ല്‍​കും. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ്കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ (ഇ​റി​ഗേ​ഷ​ന്‍) ബി​നു ബേ​ബി, കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ പി.​ആ​ര്‍. രാ​ജീ​വ്, എ​ന്‍ തു​ള​സീ​ധ​ര​ന്‍, കോ​ഴ​ഞ്ച​രി ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ സി. ​ഗം​ഗാ​ധ​ര​ന്‍ ത​മ്പി, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എം.​ആ​ര്‍. സു​രേ​ഷ്‌​കു​മാ​ര്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍, സെ​ക്ര​ട്ട​റി പി.​ആ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സു​ര​ക്ഷാ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts