പരീക്ഷ കഴിയാന്‍ നോക്കിയിരിക്കുകയായിരുന്നു ! എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ സിം കാര്‍ഡ് കുറ്റിക്കാട്ടിലെറിഞ്ഞ് ഓടി രക്ഷപ്പെട്ടു; അടൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

അടൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ വീട്ടിലേക്ക് ഒരോട്ടമാണ് പരീക്ഷയുടെ ഭാരം ഇറക്കിവച്ച് സമാധാനമായി പിന്നീടുള്ള ദിവസങ്ങളില്‍ ഉല്ലസിക്കാം എന്നതു തന്നെ കാരണം. എന്നാല്‍ അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി വീട്ടിലേക്ക് പോകുന്നതിനു പകരം പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്.

കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി. രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്.

പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് കാമുകന്റെ വീട്ടിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.ഏനാത്ത് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം. അതു കൊണ്ടു തന്നെ ലോക്കല്‍ പോലീസിനെ കൂട്ടി രാത്രി ഏഴു മണിയോടെയാണ് ചെന്നത്. കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടക്കുന്നതിനിടെ പെണ്‍കുട്ടി അവിടെ നിന്ന് ഇറങ്ങി ഓടി.

ഓട്ടത്തിനിടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ കനത്ത മഴയും ആരംഭിച്ചു. വൈദ്യുതിയും പോയി. ഓടിപ്പോയ പെണ്‍കുട്ടിയെ തെരഞ്ഞ് പോലീസ് വശംകെട്ടു. അടൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ്ടു തോറ്റ് പണിയൊന്നുമില്ലാതെ നടക്കുന്ന പതിനെട്ടുകാരനാണ് കാമുകന്‍. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. കാമുകനെതിരേ പോക്സോ ചുമത്തുമെന്ന് പോലീസ് പറഞ്ഞുയ

Related posts