ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കാ​ശു കൊ​ടു​ക്കാ​തെ ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍ മു​ങ്ങി​ ! ലോ​ക​ത്തി​നു മു​മ്പി​ല്‍ നാ​ണം​കെ​ട്ട് ഇ​റ്റ​ലി

അ​ല്‍​ബേ​നി​യ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ നാ​ല് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ ഹോ​ട്ട​ല്‍​ബി​ല്ല് കൊ​ടു​ക്കാ​തെ മു​ങ്ങി​യ​തോ​ടെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ നാ​ണം കെ​ട്ട് തൊ​ലി​യു​രി​ഞ്ഞ് ഇ​റ്റ​ലി. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി അ​ല്‍​ബേ​നി​യ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല്‍​ബേ​നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി, ബി​ല്ല​ട​യ്ക്കാ​തെ മു​ങ്ങി​യ വി​രു​ത​ന്‍​മാ​രെ കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ അം​ബാ​സി​ഡ​റെ വി​ളി​ച്ച ജോ​ര്‍​ജി​യ ‘ ആ ​തെ​മ്മാ​ടി​ക​ള്‍ വ​രു​ത്തി വ​ച്ച ബി​ല്ല​ട​ച്ചേ​ക്ക്’ എ​ന്ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യെ​ന്ന് ലാ ​സ്റ്റാം​പ​യെ​ന്ന പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. അ​ല്‍​ബേ​നി​യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ത​ക​രാ​തി​രി​ക്കാ​ന്‍ ഒ​ടു​വി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ണ​മ​ട​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ ബി​ല്ലി​ന​ത്തി​ല്‍ 80 യൂ​റോ (7245 ഇ​ന്ത്യ​ന്‍ രൂ​പ) അ​ട​ച്ചു​വെ​ന്നാ​ണ് എം​ബ​സി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദേ​ശ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്ന പൗ​ര​ന്‍​മാ​ര്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത വ​ലി​ച്ച് വ​യ്ക്ക​രു​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ചു​രു​ക്കം ചി​ല​ര്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റു​മ്പോ​ള്‍ ത​ല​കു​നി​യു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ത​ന്നെ​യാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ കൃ​ഷി മ​ന്ത്രി​യും മെ​ലോ​ണി​യു​ടെ…

Read More

വിവാഹവീട്ടില്‍ വെച്ച് യുവാവ് പാടിയ പാട്ടില്‍ യുവതി വീണു ! മാസങ്ങള്‍ക്കു ശേഷം മക്കളെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി; ഒടുവില്‍ സംഭവിച്ചത്…

വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവും യുവതിയും മാസങ്ങള്‍ക്ക് ശേഷം ഒളിച്ചോടി. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് നേരത്തെ തന്നെ വിവാഹിതരായ കമിതാക്കളുടെ ഒളിച്ചോട്ടം. ഗായകനായ യുവാവിനെയും യുവതിയെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 30തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവതിയുടെ ഭര്‍ത്താവ് നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ഒരു വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.

Read More

പരീക്ഷ കഴിയാന്‍ നോക്കിയിരിക്കുകയായിരുന്നു ! എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ സിം കാര്‍ഡ് കുറ്റിക്കാട്ടിലെറിഞ്ഞ് ഓടി രക്ഷപ്പെട്ടു; അടൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

അടൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ വീട്ടിലേക്ക് ഒരോട്ടമാണ് പരീക്ഷയുടെ ഭാരം ഇറക്കിവച്ച് സമാധാനമായി പിന്നീടുള്ള ദിവസങ്ങളില്‍ ഉല്ലസിക്കാം എന്നതു തന്നെ കാരണം. എന്നാല്‍ അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി വീട്ടിലേക്ക് പോകുന്നതിനു പകരം പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി. രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍…

Read More