ഫീസ് അടയ്ക്കാന്‍ പണമില്ലാതെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ! എന്നാല്‍ പിന്നീട് തിരിച്ചുവന്ന് വാശിയോടെ പഠിച്ചപ്പോള്‍ ഒന്നാം റാങ്ക് കൂടെപ്പോന്നു…

ഫീസടയ്ക്കാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മനസ്സു തകര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയ്ക്ക് ഒന്നാം റാങ്ക്. 16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കര്‍ണാടകയുടെ അഭിമാനമായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കര്‍ണാടക കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. കര്‍ഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പഠനവും മുടങ്ങി. എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭ്യമായില്ല. ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.…

Read More

പത്തില്‍ 10 എ പ്ലസ് ഉണ്ടെന്നു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ! എന്നാല്‍ തോറ്റവരാണെങ്കിലോ…വയറു നിറയെ കുഴിമന്തി കഴിക്കാം; എബി മുമ്പോട്ടു വയ്ക്കുന്ന ഓഫര്‍ ഇങ്ങനെ…

കേരളത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷഫലം വന്നപ്പോള്‍ റിക്കാര്‍ഡ് വിജയമാണുണ്ടായത്. പരീക്ഷയെഴുതിയവരില്‍ ഏതാണ്ട് 29 ശതമാനം കുട്ടികളും ഫുള്‍ എപ്ലസോടെയാണ് പാസായത്. വിജയശതമാനമാകട്ടെ 99.47ഉം. ചുരുക്കത്തില്‍ പറഞ്ഞാല്‍ തോറ്റവരെ വിരലിലെണ്ണാം. എല്ലായിടത്തും ജയിച്ചവരെ മാത്രം ആനൂകൂല്യങ്ങള്‍ ജയിച്ചവര്‍ക്കു വേണ്ടി മാത്രമാകുമ്പോള്‍ തോറ്റവര്‍ക്കു മാത്രമായി ഒരു ഓഫര്‍ മുമ്പോട്ടു വെച്ചിരിക്കുകയാണ് എബി പോള്‍ എന്നയാള്‍. ബലി പെരുനാളിന് ഖല്‍ബ് നിറച്ച് സ്‌നേഹവും വയര്‍നിറച്ച് കുഴിമന്തിയുമാണ് എബി പോള്‍ ഓഫര്‍ ചെയ്യുന്നത്. കൊച്ചി മുളന്തുരുത്തിയിലെ ബിരിയാണി കടയിലെത്തുന്നവര്‍ക്ക് സൗജന്യമായി കുഴിമന്തി വാങ്ങാം. പക്ഷെ ഈ ഓഫര്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്ക് മാത്രം. തോല്‍വി വിജയത്തിന്റെ ചവിട്ട് പടിയാണെന്നാണ് ബിരിയാണിക്കടയിലെത്തുന്നവര്‍ക്ക് സൗജന്യമായ കുഴിമന്തിക്കൊപ്പം എബി നല്‍കുന്ന സന്ദേശം. പ്രവാസിയായിരുന്നു എബി. ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തി ബിരിയാണിക്കടയ്ക്ക് തുടക്കമിട്ടത്. ബില്‍ ഗേറ്റ്‌സ്, ചാള്‍സ് ഡാര്‍വിന്‍ തുടങ്ങി ലോക പ്രശസ്തരായ പലരും തോല്‍വി…

Read More

അച്ഛനെ ജയിലില്‍ അടയ്ക്കുമെന്നറിഞ്ഞ് മകന്‍ പൊട്ടിക്കരഞ്ഞു ! ഭാര്യയ്ക്ക് ബോധക്ഷയം; എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാഞ്ഞതിന് മകനെ മണ്‍വെട്ടി കൊണ്ട് തല്ലിയ പിതാവിനെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴത്തെ രംഗങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാഞ്ഞതിന് മകനെ മണ്‍വെട്ടിയുപയോഗിച്ച് പിതാവ് ക്രൂരമായി തല്ലിയ സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍ വികാര നിര്‍ഭരമായി. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനിരുന്ന മാതാവ് കേസെടുത്തതറിഞ്ഞ് മോഹലസ്യപ്പെട്ടു വീണു. മകനാകട്ടെ സ്റ്റേഷനില്‍ കരച്ചിലോട് കരച്ചിലും. കിളിമാനൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നു വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. മകനെ കൈയ്ക്ക് പിന്നില്‍ ഒരു തവണ മാത്രമാണ് അടിച്ചതെന്നും ഇക്കാര്യത്തില്‍ മുറിവോ ചതവോ പരിക്കോ ഇല്ലെന്നാണ് സൂചനകള്‍. മകന്റെ പഠനകാര്യത്തില്‍ പിതാവ് സാബു അതീവ ശ്രദ്ധാലുവായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ സാബുവുമായി ഭാര്യ നിത്യവും വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന്‍…

Read More

പരീക്ഷ കഴിയാന്‍ നോക്കിയിരിക്കുകയായിരുന്നു ! എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ സിം കാര്‍ഡ് കുറ്റിക്കാട്ടിലെറിഞ്ഞ് ഓടി രക്ഷപ്പെട്ടു; അടൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

അടൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ വീട്ടിലേക്ക് ഒരോട്ടമാണ് പരീക്ഷയുടെ ഭാരം ഇറക്കിവച്ച് സമാധാനമായി പിന്നീടുള്ള ദിവസങ്ങളില്‍ ഉല്ലസിക്കാം എന്നതു തന്നെ കാരണം. എന്നാല്‍ അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി വീട്ടിലേക്ക് പോകുന്നതിനു പകരം പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി. രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍…

Read More

നേപ്പാളി പയ്യന്‍ പുലിയാണ്; നേപ്പാളി ഗൂര്‍ഖയുടെ മകന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്; ഈ മിടുക്കന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

മാന്നാര്‍: ഇന്ത്യന്‍ കലാ-സാംസ്‌കാരിക രംഗത്തിന് നേപ്പാള്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സുപ്രസിദ്ധ ഗായകന്‍ ഉദിത് നാരായണ്‍, നടി മനീഷ കൊയ് രാള എന്നിവര്‍ നേപ്പാളില്‍ നിന്നെത്തി ഇന്ത്യയുടെ മനം കീഴടക്കിയവരാണ്. ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതോടെ നേപ്പാളികള്‍ ചില്ലറക്കാരല്ല എന്ന സത്യം മലയാളികളും തിരിച്ചറിഞ്ഞിരിക്കുന്നു. മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് തീര്‍ത്ഥം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാം ബഹദൂര്‍ ഖത്രി-മഥന ഖത്രി ദമ്പതിമാരുടെ മകന്‍ രവീണ്‍ ഖത്രിയാണ് ഈ മിടുക്കന്‍. ചെന്നിത്തല മഹാത്മാ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. അച്ഛന്‍ രാം ബഹാദൂര്‍ ഖത്രിയ്ക്ക് ഗൂര്‍ഖാ ജോലിയാണ്. 22 വര്‍ഷമായി കേരളത്തില്‍ വന്നിട്ട് രവീണ്‍ നേപ്പാളിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണ്. സഹോദരന്‍ ഖുസുല്‍ ഖത്രിയും സഹോദരി കുസുംകുമാരി ഖത്രിയും ചെന്നിത്തല മഹാത്മാ സ്‌കൂളില്‍ ഒന്‍പതാം…

Read More

വീണ്ടും ചോര്‍ന്നു! എസ്എസ്എല്‍സിക്കു പിന്നാലെ പ്ലസ് വണ്‍ പരീക്ഷയും വിവാദത്തില്‍; പകര്‍ത്തതിയത് 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍

എഎസ്എസ്എല്‍സി പരീക്ഷയുടെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ അടുത്ത വിവാദം. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി. 60ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടതു  സംഘടനയായ കെഎസ്ടിഎ( കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍) ആയിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 20ന് നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ തനിയാവര്‍ത്തനാമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.സിലബസില്‍ ഇല്ലാത്ത ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ഈ മാസം…

Read More