തേ​ജ് പ്ര​താ​പും ഐ​ശ്വ​ര്യ റാ​യി​യും വേ​ർ​പി​രി​യു​ന്നു; വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി

പാ​റ്റ്ന: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മൂ​ത്ത​മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വും ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യും വേ​ർ​പി​രി​യു​ന്നു. ഐ​ശ്വ​ര്യ​യി​ൽ​നി​ന്നു ഡി​വോ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ട് തേ​ജ് പ്ര​താ​പ് പാ​റ്റ്ന കു​ടും​ബ കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ന​വം​ബ​ർ 29-ന് ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കും.

ഈ ​വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു തേ​ജ് പ്ര​താ​പി​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും വി​വാ​ഹം. പാ​റ്റ്ന​യി​ൽ പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം അ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ദ​രോ​ഗ റാ​യി​യു​ടെ​യും ആ​ർ​എ​ൽ​ഡി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ച​ന്ദ്രി​കാ റാ​യി​യു​ടെ​യും മ​ക​ളാ​ണ് ഐ​ശ്വ​ര്യ റാ​യി.

നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്നു തേ​ജ് പ്ര​താ​പ്. എ​ന്നാ​ൽ ആ​ർ​ജെ​ഡി​യു​മാ​യി നി​തീ​ഷ് കൂ​ട്ടു​വെ​ട്ടി​യ​തോ​ടെ തേ​ജ് പ്ര​താ​പി​നു മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടു. തേ​ജ് പ്ര​താ​പി​ന്‍റെ അ​ച്ഛ​നും ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​നു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​ണ്.

Related posts