പ​യ്യ​ന്നൂ​ര്‍ മ​ഠ​ത്തും​പ​ടി ക്ഷേ​ത്ര ​ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന്  കവർച്ച;   അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പ്രസിഡന്‍റ്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ):​ പ​യ്യ​ന്നൂ​ര്‍ എ​ല്‍​ഐ​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മ​ഠ​ത്തും​പ​ടി ക്ഷേ​ത്ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച. ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ഓ​ഫീ​സി​ന​ക​ത്തെ അ​ല​മാ​ര​യും മേ​ശ​യും കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന​താ​യി കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ക്ക​മ്മി​റ്റി​യെ വി​വ​ര​മ​റി​യി​ച്ച​ത്.​ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷം പൂ​ട്ടി​യ ഓ​ഫീ​സാ​ണ് രാ​വി​ലെ കു​ത്തി​ത്തു​റ​ന്ന് നി​ല​യി​ല്‍ ക​ണ്ട​ത്.

ഓ​ഫീ​സി​ന​ക​ത്തെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​വാ​യി​രം രൂ​പ ന​ഷ്ട​മാ​യെ​ന്ന് ക്ഷേ​ത്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ത​മ്പാ​ന്‍ പ​റ​ഞ്ഞു.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts