സിന്നറിന് കിരീടം

മോ​ണ്ടെ കാ​ർ​ലോ: മോ​ണ്ടെ കാ​ർ​ലോ മാ​സ്റ്റേ​ഴ്സ് ടെ​ന്നീ​സ്‌‍ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​വു​മാ​യ കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ 7-6 (7-5) 6-3 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി യാ​നി​ക് സി​ന്ന​ർ കി​രീ​ടം ചൂ​ടി. ജ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ന​വം​ബ​റി​ന് ശേ​ഷം സി​ന്ന​ർ ആ​ദ്യ​മാ​യി ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന എ​ടി​പി ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ സി​ന്ന​ർ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വി​ജ​യി​ച്ച​തി​നു​ശേ​ഷം ലോ​ക​ത്തി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രു​ടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച കൂ​ടി​യാ​യി​രു​ന്നു മൊ​ണാ​ക്കോ ഡി​സൈ​റി​ൽ ന​ട​ന്ന​ത്.

Related posts

Leave a Comment