വെള്ളിയിലും പൊന്നായി ആയുഷ്

നി​ങ്ബോ: അ​ട്ടി​മ​റി ആ​വ​ര്‍​ത്തി​ച്ചി​ല്ല. ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇ​ന്ത്യ​യു​ടെ പു​രു​ഷ സിം​ഗി​ൾ​സ് താ​രം ആ​യു​ഷ് ഷെ​ട്ടി​യു​ടെ മ​ട​ക്കം വെ​ള്ളി മെ​ഡ​ലു​മാ​യി. സിം​ഗി​ൾ​സി​ല്‍ സ്വ​ർ​ണം നേ​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നി​റ​ങ്ങി​യ ആ​യു​ഷ് ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഷി ​യു​ഖി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. നി​ല​വി​ലെ പു​രു​ഷ സിം​ഗി​ൾ​സ് ലോ​ക ചാ​ന്പ്യ​നും ലോ​ക ര​ണ്ടാം ന​ന്പ​ർ താ​ര​വു​മാ​ണ് ഷി ​യു​ഖി.

1965ൽ ​സ്വ​ർ​ണം നേ​ടി​യ ദി​നേ​ഷ് ഖ​ന്ന​യ്ക്കു ശേ​ഷം ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ആ​യു​ഷ്. 2023ൽ ​സ്വാ​തി​ക്- ചി​രാ​ഗ് സ​ഖ്യം പു​രു​ഷ ഡ​ബി​ൾ​സി​ൽ ജേ​താ​ക്ക​ളാ​യി​രു​ന്നു.

സെ​മി ഫൈ​ന​ൽ വ​രെ പു​റ​ത്തെ​ടു​ത്ത പോ​രാ​ട്ട വീ​ര്യം ആ​യു​ഷി​നു നി​ല​നി​ർ​ത്താ​നാ​യി​ല്ല. ര​ണ്ട് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ ഷി ​യു​ഖി 20കാ​ര​നാ​യ ഇ​ന്ത്യ​ൻ താ​ര​ത്തെ അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

ഫൈ​ന​ലി​ൽ ഒ​ന്നാ​മ​നാ​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യി മാ​റി വെ​ള്ളി മെ​ഡ​ലു​മാ​യി ത​ല​യു​യ​ർ​ത്തി​യാ​ണ് താ​ര​ത്തി​ന്‍റെ മ​ട​ക്കം. സ്കോ​ർ: 8-21, 10-21. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​വും മു​ൻ ലോ​ക ചാ​ന്പ്യ​നു​മാ​യ താ​യ്‌​ല​ന്‍​ഡി​ന്‍റെ കു​ൻ​ലാ​വു​ട് വി​തി​ത്സാ​നെ അ​ട്ടി​മ​റി​ച്ചാ​ണ് ആ​യു​ഷ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നു സ്വ​ന്ത​മാ​ക്കി താ​രം കാ​യി​ക ലോ​ക​ത്തെ അ​ന്പ​ര​പ്പി​ച്ചു. സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ശേ​ഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ മി​ന്നും പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു വി​ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് ആ​യു​ഷ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. സ്കോ​ർ: 10-21, 21-19, 21-17.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക നാ​ലാം ന​ന്പ​ർ താ​രം ഇ​ന്തൊ​നേ​ഷ്യ​യു​ടെ ജൊ​നാ​ഥ​ൻ ക്രി​സ്റ്റി​യെ അ​ട്ടി​മ​റി​ച്ച ആ​യു​ഷ് സെ​മി​യി​ല്‍ പാ​രി​സ് ഒ​ളി​ന്പി​ക്സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വും 2023ലെ ​ലോ​ക ചാ​ന്പ്യ​നു​മാ​യി​രു​ന്ന വി​റ്റി​സാ​നെ 75 മി​നി​റ്റു നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ട​വു​ലാ​ണ് വീ​ഴ്ത്തി​യ​ത്.

Related posts

Leave a Comment