മരിച്ചയാളെപ്പറ്റി നല്ലത് പറയാന്‍ വേണ്ടീട്ടാ, അദ്ദേഹം ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ! കരുണാനിധിയെ അപഹസിച്ചുകൊണ്ടുള്ള ബിജെപി നേതാവ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ വിമര്‍ശനം കനക്കുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് വിവാദ പരാമര്‍ശവുമായി ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്.

‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ… കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് വിലിയിരുത്തുന്ന വേളയില്‍ മോഹന്‍ദാസ് നടത്തിയ പരാമര്‍ശം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതല്‍ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും വിശദമായി വിവരിച്ചാണ് ഇതിന് പലരും മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്. സംഘ പരിവാര്‍ സംഘടനകളെ തമിഴ്‌നാട്ടില്‍ കാല് കുത്താന്‍ സമ്മതിച്ചില്ല എന്നതാണ് കരുണാനിധി ചെയ്ത വലിയ കാര്യമെന്നാണ് മോഹന്‍ദാസിന് ചിലയാളുകള്‍ നല്‍കുന്ന മറുപടി.

Related posts