കുലയ്ക്കാതിരുന്നാൽ ഭാഗ്യം; തകർന്ന  മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ വാ​ഴ ന​ട്ട് പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ


ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​റു​തോ​ണി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ടു​ക്കി​യി​ൽ മു​ഖ്യ​മ​ന്ത്രി വ​ന്ന​പ്പോ​ൾ റോ​ഡു​ക​ളുടെയെല്ലാം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. എ​ന്നാ​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡു മാ​ത്രം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പറഞ്ഞു.

ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ രോ​ഗി​ക​ളു​മാ​യി വ​രി​ക​യും പോ​വു​ക​യും ചെ​യ്യു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. അ​ടി​യ​ന്തര​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ടു

Related posts

Leave a Comment