ത​നി​യെ ഊ​രി​പ്പോ​യതല്ലേ!​ മാ​ര്‍​ച്ചി​നി​ടെ സി​ഖു​കാ​ര​ന്‍റെ ത​ല​പ്പാ​വ് ഊ​രി​പ്പോ​യ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്



കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ല്‍ ന​ട​ന്ന ബി​ജെ​പി പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ സി​ഖു​കാ​ര​ന്‍റെ ത​ല​പ്പാ​വ് ഊ​രി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ വി​വാ​ദം ക​ത്തു​ന്നു. വ്യാ​ഴാ​ഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം.

മാ​ര്‍​ച്ചി​നി​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ന​ട​ന്ന ഉന്തിനുംതള്ളിനുമിടയിൽ സി​ഖു​കാ​ര​ന്‍റെ ത​ല​പ്പാ​വ് ഊ​രി​പ്പോ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ പോ​ലീ​സി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ തോ​ക്ക് കൈ​വ​ശം വ​ച്ച​യാ​ളെ കീ​ഴ​ട​ക്കു​ന്ന​തി​നി​ടെ ശി​രോ​വ​സ്ത്രം ത​നി​യെ ഊ​രി​പ്പോ​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഹ​ര്‍​ഭ​ജ​ന്‍ സിം​ഗും ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ ടാ​ഗ് ചെ​യ്താ​ണ് ഹ​ര്‍​ഭ​ജ​ന്‍ വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത​ത്.

“ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​യാ​ള്‍ തോ​ക്ക് കൈ​വ​ശം വെ​ച്ചി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ല്‍ ത​ല​പ്പാ​വ് ത​നി​യെ താ​ഴെ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു. അ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​മ​ല്ല. ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ​മ​ല്ല’. ബം​ഗാ​ള്‍ പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു.

മു​ന്‍ സൈ​നി​ക​നാ​യ ബ​ല്‍​വി​ന്‍​ന്ദ​ര്‍ സിം​ഗി​ന്‍റെ ത​ല​പ്പാ​വാ​ണ് അ​ഴി​ഞ്ഞു വീ​ണ​ത്. ബി​ജെ​പി നേ​താ​വി​ന്‍റെ സ്വ​കാ​ര്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ള്‍.

തി​ര​ക​ള്‍ നി​റ​ച്ച തോ​ക്ക് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യെ​ന്നും ഊ​രി​പ്പോ​യ ത​ല​പ്പാ​വ് അ​ണി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment