ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു


ക​ണ്ണൂ​ർ (പ​ഴ​യ​ങ്ങാ​ടി): മാ​ട്ടൂ​ൽ പു​ഴ​യോ​ര​ത്ത് മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ നാ​ട്ടു​കാ​രാ​ണ് പു​ഴ​യോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി ക​ണ്ട​ത്. തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2013 ൽ ​ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മാ​ട്ടൂ​ലി​ൽ ഒ​രു യു​വാ​വി​നെ കാ​ണാ​താ​യി​രു​ന്നു. ഈ ​യു​വാ​വി​ന്‍റെ​താ​ണ് ത​ല​യോ​ട്ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ.​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണ്ണൂ​രി​ൽ നി​ന്ന് എ​ത്തി​യ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗം ത​ല​യോ​ട്ടി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts

Leave a Comment