മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…

തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന…

ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം.

പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്.

ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്‌ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക…

സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ?

സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം.

കാരണം മുഖ്യമന്ത്രിയുടെ ചികിത്സ സംബന്ധിച്ച സ്വകാര്യ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നത് വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്.

ഇത് വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുകയില്ല. മുഖ്യമന്ത്രി പിണറായിയുടെ മാത്രം കാര്യമല്ല ലോകത്ത് ഏതൊരു പൗരന്റെയും കാര്യത്തിലും ഇതു തന്നെയാണ് നിയമം.

സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരങ്ങള്‍ നല്‍കുന്നതു പോലെയല്ല വിദേശ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്.

ഒന്നര ലക്ഷം ആളുകളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്കു നല്‍കിയത്.

തങ്ങളുടെ സ്വകാര്യ വിവരം തങ്ങളുടെ അനുവാദമില്ലാതെ വിദേശ കമ്പനിയ്ക്കു നല്‍കിയതിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണികിട്ടാന്‍ പോകുന്നതും ഇതിനാല്‍ തന്നെയാണ്.

ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യവിവരം സര്‍ക്കാരിന് കരസ്ഥമാക്കണമെങ്കില്‍ തന്നെ നിരവധി നടപടിക്രമങ്ങളുണ്ട്.

മലബാര്‍ കാന്‍സര്‍ സെന്ററിന് എസ് എന്‍ സി ലാവ് ലിനില്‍ നിന്ന് സൗജന്യമായി 98 ലക്ഷം രൂപ ലഭിക്കുമെന്ന് ഊര്‍ജമന്ത്രിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞതിന് സമാനമാണ് സ്പ്രിംഗ്ളര്‍ ഇടപാടെന്ന് ബി ജെ പി പറഞ്ഞത് വെറുതെയല്ല.

ഒരു വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ അത് നിയമ വകുപ്പ് കണ്ടില്ലെന്നു പറയുന്നത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.

നിയമ സെക്രട്ടറിയുടെ അറിവില്ലാതെ ഒരു ആഗോളകരാറില്‍ ഒപ്പിടുകയെന്നു പറഞ്ഞാല്‍ അത് തന്നെ കോടതിയുടെ മുമ്പില്‍ അസ്വഭാവികമാണ്.

തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ ഈ കരാറിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. അത് അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.

Related posts

Leave a Comment