തങ്കഅങ്കി ഘോഷയാത്ര നാളെ

thankaangiശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല പൂജയ്ക്കു  ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ച തങ്കഅങ്കി ആറന്മുള ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് അധികൃതരുടെ നേതൃത്വത്തില്‍ തങ്കഅങ്കി ഏറ്റെടുത്ത് സായുധപോലീസിന്റെ അകമ്പടിയോടെ പ്രത്യേകരഥത്തിലാണ് ശബരിമലയിലേക്കു കൊണ്ടുപോകുന്നത്. 25ന് വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പ് തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 26നു നടക്കുന്ന മണ്ഡലപൂജയ്ക്കും തങ്കഅങ്കി ചാര്‍ത്തും. നാളെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകും.

Related posts