പുറമേ നോക്കിയാൽ കൂൾബാർ, അകത്തു കയറിയാൽ  പൂസാവും..! കൂ​ൾബാ​റി​ന്‍റെ മ​റ​വി​ൽ കൂ​ളാ​യി മ​ദ്യ​ക്ക​ച്ച​വ​ടം 52കാരൻ തങ്കച്ചനെ എക്സൈസ്  പൊക്കി

കോ​ട്ട​യം: കൂ​ൾബാ​റി​ന്‍റെ മ​റ​വി​ൽ വെ​റും കൂ​ളാ​യി മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​യാ​ളെ ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നുശേ​ഷം പാ​ലാ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കു​റി​ഞ്ഞി​യി​ൽ കൂ​ൾബാ​ർ ന​ട​ത്തിവ​ന്ന മ​യി​യാ​ക്കു​പാ​റ കൊ​ടൂ​ർ ത​ങ്ക​ച്ച​ൻ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്ന് നാ​ല​ര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി.

പാ​ലാ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​റി​ൽ കെ ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ബി​വ​റേ​ജ​സി​ൽനി​ന്ന് വാ​ങ്ങു​ന്ന മ​ദ്യം പെ​ഗ് ക​ണ​ക്കി​ന് ഗ്ലാ​സി​ൽ ഒ​ഴി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി എ​ക്സൈ​സ് ഷാ​ഡോ നി​രീക്ഷി​ച്ച ശേ​ഷ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ഹ​രി​ഹ​ര​ൻ പോ​റ്റി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ബി അ​ഗ​സ്റ്റി​ൻ, ഉ​ണ്ണി​മോ​ൻ മൈ​ക്കി​ൾ, എം.​ജി.​അ​ഭി​ലാ​ഷ്, അ​ഖി​ൽ പ​വി​ത്ര​ൻ, പി.​ എ​സ്.​സൂ​ര​ജ്, രാ​ഹു​ൽ നാ​രാ​യ​ണ​ൻ, ഹാ​ഷിം എ ​മ​ജീ​ദ്, ജ​സ്റ്റി​ൻ തോ​മ​സ്, ടി.​എ.​യേ​ശു​ദാ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​ര​ജ​നി, ഡ്രൈ​വ​ർ സി.​എം.​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts