പടരുന്നു സ്റ്റിക്കർ ഭീതി..! ക​റു​ത്ത സ്റ്റി​ക്ക​ർ പതിക്കൽ ജില്ലയിൽ വ്യാപകമാകുന്നു; ഭീതിയോടെ ജനങ്ങൾ; പിന്നിൽ സാമൂഹ്യവിരുദ്ധരാകാമെന്ന് പോലീസ്

പാ​​ലാ: നാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ശ​ങ്ക ഉ​ണ​ർ​ത്തി കാ​ണ​പ്പെ​ട്ട ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ പാ​ലാ​യി​ലും. കി​​ഴ​​പ​​റ​​യാ​​ർ, പൈ​​ക, പ്ര​​വി​​ത്താ​​നം, പു​​ലി​​യ​​ന്നൂ​​ർ, അ​​ന്തീ​​നാ​​ട് മേ​​ഖ​​ല​​ക​​ളി​​ലെ പ​​ത്തോ​​ളം വീ​​ടു​​ക​​ളി​​ലാ​​ണു വീ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ക്കി സ്റ്റി​​ക്ക​​ർ പ​​തി​​പ്പി​​ക്ക​​ൽ ന​​ട​​ന്നി​​ട്ടു​​ള്ള​​ത്.

എ​​ല്ലാ​​യി​​ട​​ത്തും ക​​റു​​ത്ത സ്റ്റി​​ക്ക​​റാ​​ണു പ​​തി​​​ച്ചി​​ട്ടു​​ള്ള​​ത്.​ പ​​ല വീ​​ടു​​ക​​ളി​​ലും വീ​​ടി​​ന്‍റെ ര​​ണ്ടാം നി​​ല​​യി​​ൽ പാ​​ര​​പ്പ​​റ്റി​​ലും ജ​​ന​​ലി​​ലും വാ​​തി​​ലി​​ലു​​മൊ​​ക്കെ​​യാ​​യാ​​ണു സ്റ്റി​​ക്ക​​ർ പ​​തി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.​ ഗ്ലാ​​സ് പാ​​ളി​​ക​​ൾ പാ​​യ്ക്ക് ചെ​​യ്തു​​കൊ​​ണ്ടു വ​​രു​​ന്പോ​​ൾ പൊ​​ട്ടാ​​തി​​രി​​ക്കാ​​ൻ ഇ​​തി​​നി​​ട​​യി​​ൽ വ​യ്ക്കാ​റു​ള്ള ക​​റു​​ത്ത സ്റ്റി​​ക്ക​​ർ ആ​​ണ് എ​​ല്ലാ​​യി​​ട​​ത്തും ക​​ണ്ടെ​ത്തി​​യി​​ട്ടു​​ള്ള​​ത്.

ച​​തു​​രാ​​കൃ​​തി​​യി​​ൽ തെ​​ർ​​മോകോ​​ളോ റ​ബ​റോ പോ​​ലു​​ള്ള വ​​സ്തു​​ക്ക​​ളി​​ൽ നി​​ർ​​മി​ച്ച സ്റ്റി​​ക്ക​​റാ​​ണി​​ത്. പാ​​ലാ സി​ഐ രാ​​ജ​​ൻ കെ. ​​അ​​ര​​മ​​ന, എ​​സ്ഐ അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം എ​​ല്ലാ വീ​​ടു​​ക​​ളും സ​​ന്ദ​​ർ​​ശി​​ച്ചു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

സ്റ്റി​​ക്ക​​ർ പ​​തി​​പ്പി​​ച്ച വീ​​ടു​​ക​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മം ഉ​​ണ്ടാ​യി​​ട്ടി​​ല്ലെ​​ന്നും പ​​ല വീ​​ടു​​ക​​ളി​​ലും രാ​​ത്രി​​യി​​ൽ ശ​​ബ്ദം കേ​​ട്ട് വീ​​ട്ടു​​കാ​​ർ ഉ​​ണ​​രു​​ക​​യാ​​യി​​രു​ന്നെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു. നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്താ​ൻ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ രം​ഗ​ത്ത് ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Related posts