ക​ന​ത്ത ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​കാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ൾ

കോ​ട്ട​യം: ക​ന​ത്ത​ചൂ​ടി​ല്‍ വ​ല​യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ള​വും സം​ഭാ​ര​വു​മ​ട​ക്കം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ആ​രം​ഭി​ച്ചു.

പാ​മ്പാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​മ്പാ​ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​രം​ഭി​ച്ച ത​ണ്ണീ​ര്‍​പ​ന്ത​ലി​ല്‍​നി​ന്നു കു​ടി​വെ​ള്ളം പ​ക​ര്‍​ന്നു​ന​ല്‍​കി സ​ഹ​ക​ര​ണ ത​ണ്ണീ​ര്‍​പ​ന്ത​ലി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ചൂ​ട് ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു സ​ഹാ​യ​മാ​കും​വി​ധം സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ത​ണ്ണീ​ര്‍​പ​ന്ത​ലു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു.

ഇ​ത്ത​വ​ണ പ​ല മേ​ഖ​ല​യി​ലും ചൂ​ടു വ​ള​രെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം സ​ഹ​ക​ര​ണ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. എ​ല്ലാ ബാ​ങ്കു​ക​ളും അ​വ​രു​ടെ മേ​ഖ​ല​യി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര തെ​രു​വു​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം ത​ണ്ണീ​ര്‍ പ​ന്ത​ലു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും വേ​ന​ല്‍ അ​വ​സാ​നി​ക്കും​വ​രെ ഇ​വ നി​ല​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment