ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ൽ​ച്ചി​റ പൊ​ളി​ക്കാ​ൻ ന​ട​പ​ടി​യാ​യി; കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടും ഷട്ടർ തുറക്കാൻ നടപടിയായില്ലെന്ന വാർത്ത അധികൃതരുടെ കണ്ണു തുറപ്പിച്ചു

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള മ​ണ​ൽ​ച്ചി​റ പൊ​ളി​ക്കാ​ൻ ന​ട​പ​ടി​യാ​യി. ത​ണ്ണീ​ർ​മു​ക്ക​ത്തു​നി​ന്നു​ള്ള ബ​ണ്ടി​ന്‍റെ ഒ​ന്നാം​ഘ​ട്ട​വും അം​ബി​കാ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തു​നി​ന്നു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​നു​മി​ട​യി​ലു​ള്ള മ​ണ​ൽ​ച്ചി​റ അ​ടി​യ​ന്തര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ണ്ടി​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ൾ പു​തി​യ പാ​ല​വു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്തെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​കും മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് പ​ഴ​യ മ​ണ​ൽ​ച്ചി​റ​യും കി​ഴ​ക്ക് ഭാ​ഗ​ത്ത് പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച താ​ത്ക്കാ​ലി​ക മ​ണ​ൽ​ച്ചി​റ​യു​മു​ണ്ട്. ഇ​തി​നി​ട​യി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്ത് ക​യ​റ്റി​യ​തി​നു​ശേ​ഷ​മാ​കും ചി​റ പൊ​ളി​ക്കു​ക.

മ​ണ​ൽ​ച്ചി​റ​യി​ലെ മ​ണ​ലി​ന്‍റെ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം മൂ​ല​മാ​ണ് മ​ണ​ൽ​ച്ചി​റ പൊ​ളി​ക്ക​ൽ നീ​ണ്ടു​പോ​യ​ത്. ക​രാ​റു​കാ​ര​ൻ മ​ണ​ൽ​ച്ചി​റ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Related posts