മലയാള സിനിമയിലെ ചില പ്രമുഖര്‍ അവനോടൊപ്പം നിന്ന് തെറ്റിദ്ധാരണ പരത്തുന്നു! നടി ആക്രമിക്കപ്പെട്ടതിനുശേഷം സിനിമാ മേഖല രണ്ടുതട്ടിലാണ്; സംവിധായകന്‍ ആഷിഖ് അബു തുറന്നടിക്കുന്നു

മലയാള സിനിമയിലെ പല കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിച്ചും തുറന്നു പറഞ്ഞും വിവാദത്തില്‍ പെട്ടിട്ടുള്ള വ്യക്തിയാണ് സംവിധായകന്‍ ആഷിഖ് അബു. ഇപ്പോഴിതാ വീണ്ടും ചില വെളിപ്പെടുത്തലുകളുമായി അഷിഖ് അബു രംഗത്തെത്തിയിരിക്കുന്നു. മലയാളത്തിന്റെ ചില പ്രമുഖ സീനിയര്‍ താരങ്ങള്‍ ‘അവനോടൊപ്പം’ നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് ആഷിഖ് അബു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ചേരിതിരിവ് സംഭവിച്ചിട്ടുണ്ടെന്നും, സിനിമ മേഖല രണ്ടു തട്ടിലായെന്നും അദ്ദേഹം തുറന്നടിച്ചു. ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവ വേദിയില്‍ പ്രവാസികളുമായി സംവദിക്കുന്നതിനിടയിലാണ് ആഷിഖ് അബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കമലിന്റെ ‘ആത്മാവിന്‍ പുസ്തകത്താളില്‍’ എന്ന പുസ്തകവും, ‘ഭ്രമയാത്രകള്‍’ എന്ന അനൂപ് മേനോന്റെ പുസ്തകവും, ‘അതെന്റെ ഹൃദയമായിരുന്നു’വെന്ന ആഷിഖ് അബു-റിമ കല്ലിങ്കലിന്റെ പുസ്തകവും പ്രകാശനം ചെയ്തു.

 

Related posts