രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ‍തന്നെ മ​ത്‌​സ​രി​ക്കും; കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എം​പിമാ​ർ എ​ല്ലാ​വ​രും മ​ത്‌​സ​രി​ക്കുമെന്ന് താ​രി​ഖ് അ​ൻ​വ​ർ


ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽത​ന്നെ മ​ത്‌​സ​രി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ.

രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മാ​ത്ര​മേ മ​ത്‌​സ​രി​ക്കു​ക​യു​ള്ളു​വെ​ന്നും ര​ണ്ടാ​മ​തൊ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം മ​ത്‌​സ​രി​ക്കു​ക​യി​ല്ലെ​ന്നും താ​രി​ഖ് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എം​പിമാ​ർ എ​ല്ലാ​വ​രും മ​ത്‌​സ​രി​ക്കും. എ​ന്നാ​ൽ കെപിസിസി പ്രസിഡന്‍റ് കെ. ​സു​ധാ​ക​ര​ൻ മ​ത്‌​സ​രി​ക്ക​ണോ എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ​യും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. കെ.​സി. വേ​ണു​ഗോ​പാ​ൽ മ​ത്‌​സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അൻവർ അറിയിച്ചു.


പാ​ർ​ട്ടി ചു​മ​ത​ല​യു​ള്ള​തി​നാ​ലാ​ണ് അദ്ദേഹം മത്സരിക്കാത്തത്. വേണുഗോപാൽ തന്‍റെ മുൻ മണ്ഡലമായ ആലപ്പുഴയിൽ നിന്നും വീണ്ടും മത്‌സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരിഖ് ഇക്കാര്യം അറിയിച്ചത്.

Related posts

Leave a Comment