ന​വ​കേ​ര​ള യാ​ത്ര​; ത​ങ്ങ​ളെ ആ​ക്ര​മി​ച്ച പോ​ലീ​സു​കാ​രെ നീ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ.​ഡി. തോ​മ​സ്

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള​ യാ​ത്ര​യ്ക്കി​ടെ മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ കെ​എ​സ് യു – ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽനി​ന്നു നീ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ർ​ദന​ത്തി​നി​ര​യാ​യ നി​യു​ക്ത എം​എ​ൽ​എ എ.​ഡി. തോ​മ​സ്.

ഈ ​സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി എ​സ്ഐ​ടി രൂ​പ​വ​ത്കരി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ അ​ഭ്യ​ന്ത​ര​വ​കു​പ്പി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കെ​എ​സ്‌യു-യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദിച്ച സം​ഭ​വം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് പൊ​തു​ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്. അ​ന്ന് അ​ദ്ദേ​ഹ​വും പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​ഡി.​ സ​തീ​ശ​നും ഇ​ത് എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​ത്തു​വ​യ്ക്കു​മെ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. ആ ​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ് മ​ണി​ക്കൂ​റു​ക​ൾക്കു​ള്ളി​ൽ തു​ട​ർ​ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

ഇ​തു കേ​വ​ലം രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല​ല്ല. സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യാ​നും സ​മ​രം ചെ​യ്യാ​നു​മു​ള്ള എ​ല്ലാ​വ​രു​ടേ​യും അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ്. വെ​ട്ടി​യ​ത് മ​ഴു മ​റ​ന്നാ​ലും വെ​ട്ടേ​റ്റ മ​ര​ത്തി​ന് അ​ത് മ​റ​ക്കാ​നാ​ക്കി​ല്ലെന്നും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​മാ​കും ന​ട​ക്കു​ക​യെ​ന്നും എ.ഡി. തോമസ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment