ഇ​രു​വ​രും ദു​ബാ​യി​ലു​ണ്ടെന്ന്..! ഓ​ഹ​രി നി​ക്ഷേ​പ​ ത​ട്ടി​പ്പ്; ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് സമൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കിയ ശേ​ഷം

കാ​ക്ക​നാ​ട്: ഓ​ഹ​രി നി​ക്ഷേ​പ​ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളാ​യ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സും (40) ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യും മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള​ള സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.​

എ​ബി​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ വാ​ങ്ങി​യ പ​ണം ഉ​പ​യോ​ഗി​ച്ച്‌ ജി​ല്ല​യി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ആ​ഡം​ബ​ര ഫ്ലാ​റ്റും വാ​ങ്ങി​യാ​തായും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയിട്ടുണ്ട്.

ഇ​രു​വ​രും ദു​ബാ​യി​ൽ ഉ​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ 29ന്‌ ​നെ​ടു​മ്പാ​ശേ​രി വ​ഴി​യാ​ണ് ഇ​വ​ർ ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്.

ഗ്രൂ​പ്പി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നും എ​ബി​ന്‍റെ സു​ഹൃ​ത്തു​മാ​യ ഒ​ളി​വി​ലു​ള്ള ജേ​ക്ക​ബ് ഷി​ജോ​യെ​യും പോ​ലീ​സ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​

ജി​ല്ല​യി​ലെ ന്യൂ​ജെൻ ബാ​ങ്കു​ക​ളി​ൽ ഉ​ൾപ്പെ​ടെ എ​ബി​ന് സ​ഹാ​യി​ക​ളു​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ എ​ബി​ന്‍റെയും ശ്രീ​ര​ഞ്‌​ജി​നി​യു​ടെ​യും ഇ​-മെ​യി​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment