റെ​യി​ല്‍​വേ​യെ ‘അ​ടു​ത്ത​റി​ഞ്ഞ’ ത​ട്ടി​പ്പ് ! ‘റെ​യി​ല്‍​വേ ഹെ​ഡ് ‘ അ​ശ്വ​തി വാ​ര്യ​ര്‍ കു​ടു​ങ്ങി;  ഭർത്താവ് മരിച്ച് നാട്ടിലെത്തിയപ്പോൾ  തട്ടിപ്പിന്‍റെ ആദ്യപാഠങ്ങൾ പഠിച്ചത് സഹപാഠിയിൽ നിന്ന്; ഇരകളിലേറെയും ബിജെപി അനുഭാവികൾ


സ്വ​ന്തം ലേ​ഖ​ക​ന്‍

മു​ക്കം(​കോ​ഴി​ക്കോ​ട്): റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ അ​ശ്വ​തി വാ​ര്യ​ര്‍ ചി​ല്ല​റ​ക്കാ​രി​യ​ല്ലെ​ന്ന് പോ​ലീ​സ്.

സ​തേ​ണ്‍ റെ​യി​ല്‍​വേ ചെ​യ​ര്‍​മാ​ന്‍റെ പേ​രി​ല്‍​പോ​ലും ത​ട്ടി​പ്പ് ന​ട​ത്തി കൊ​യ​മ്പ​ത്തൂ​രി​ല്‍ സു​ഖ​വാ​സ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍ . ഇ​വി​ടെ നി​ന്നാ​ണ് പോ​ലീ​സ് പൊ​ക്കി​യ​ത്.

എ​ട​പ്പാ​ളി​ലെ വീ​ടി​ന​ടു​ത്തു​ള്ള സു​ഹൃ​ത്താ​ണ് കോ​യ​മ്പ​ത്തൂ​രി​ല്‍ ഒ​ളി​വി​ല്‍​ക്ക​ഴി​യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​അ​ശ്വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന എ​ട്ടും പ​തി​ന​ഞ്ചും വ​യ​സു​ള്ള മ​ക്ക​ളെ എ​ട​പ്പാ​ളി​ലെ വീ​ട്ടി​ലാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​വ​രെ മു​ക്കം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.​

സ്വ​കാ​ര്യ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഭ​ര്‍​ത്താ​വി​നൊ​പ്പം ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ശ്വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.​ചെ​ന്നൈ​യി​ലെ കോ​ച്ച് ഫാ​ക്ട​റി​ക്ക് സ​മീ​പ​മാ​യി​രു​ന്നു താ​മ​സം.

ഭ​ര്‍​ത്താ​വ് മ​രി​ച്ച​ശേ​ഷം നാ​ട്ടി​ല്‍ എ​ത്തി.​ ഇ​വി​ടെ നി​ന്നു​മാ​ണ് അ​ശ്വ​തി ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ബാ​ബു​മോ​നും അ​ശ്വ​തി​യും സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു.

ബാ​ബു​മോ​നി​ലൂ​ടെ​യാ​ണ് അ​ശ്വ​തി ര​ണ്ടാം പ്ര​തി​യാ​യ ഷി​ജു​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​അ​ശ്വ​തി​യും ഷി​ജു​വും ചേ​ര്‍​ന്നാ​ണ് ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം​ചെ​യ്ത​ത് റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ആ​ദ്യ​കാ​ല​ത്ത് നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. പി​ന്നീ​ട് ‘ഫീ​സ് ‘ ല​ക്ഷ​ങ്ങ​ളാ​ക്കി.

ത​ട്ടി​പ്പി​ന്‍റെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ത്താ​യി​പാ​റ സ്വ​ദേ​ശി ഷി​ജു, സ​ഹോ​ദ​ര​ൻ സി​ജി​ൻ, എ​ട​പ്പാ​ൾ മ​ണ്ഡ​ക​പ​റ​മ്പി​ൽ ബാ​ബു എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

റെ​യി​ല്‍​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റേതെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഇ​മെ​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.ചി​ല​ര്‍​ക്ക് ഇ​ല്ലാ​ത്ത ത​സ്തി​ക​യാ​യ സ​തേ​ണ്‍ റെ​യി​ല്‍​വേ ചെ​യ​ര്‍​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ നി​യ​മ​ന ഉ​ത്ത​വ​രും ന​ൽ​കി.

മു​ന്നൂ​റോ​ളം പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യാ​ണ് നി​ഗ​മ​നം. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​ണ്.

Related posts

Leave a Comment