മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​പ്പ്; ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞു ; പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു വ്യാ​ജ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു സ​ന്ദേ​ശ​മ​യ​ച്ച കേ​സി​ൽ ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്.

ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നാ​യി നാ​ലം​ഗ പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ച​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​സം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് സൈ​ബ​ർ പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദേ​ശം കി​ട്ടി​യ​ത്. ഇ​ദ്ദേ​ഹം സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment