നി​ർ​ത്തി​യി​ട്ട കാ​റി​ൽ മദ്യപാനി ചാ​ടി​ക്ക​യ​റി ഓ​ടി​ച്ചു; നിലവിളിച്ച് അമ്മയും കുട്ടിയും; വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാർ നിയന്ത്രണം വിട്ട്   ട്രാൻസ്ഫോർമറിലേക്ക് ഇടുച്ചു കയറി


ചോ​റ്റാ​നി​ക്ക​ര: ഭാ​ര്യ​യും കു​ട്ടി​യു​മാ​യി കാ​റി​ൽ വ​ന്ന​യാ​ൾ ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ മ​ദ്യ​പ​ൻ കാ​റു​മാ​യി ക​ട​ന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു.

നി​ർ​ത്തി​യി​ട്ട കാ​റി​ൽ വീ​ട്ട​മ്മ​യും കു​ട്ടി​യും ഇ​രി​ക്കു​ന്പോ​ഴാ​ണ് മ​ദ്യ​പ​ൻ ചാ​ടി​ക്ക​റി വാ​ഹ​നം ഓ​ടി​ച്ച​ത്. അ​പ​രി​ചി​ത​ൻ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​രി​ഭ്ര​മ​ത്തി​ലാ​യ വീ​ട്ട​മ്മ​യും കു​ട്ടി​യും ഒ​ച്ച​വ​ച്ചു.

ഇ​തോ​ടെ വെ​പ്രാ​ള​ത്തി​ലാ​യ മ​ദ്യ​പ​ൻ ഓ​ടി​ച്ച കാ​ർ പ​ല​യി​ട​ത്തും ഇടിപ്പിച്ചു.ഒ​ടു​വി​ൽ വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാ​ർ വ​ഴി​യ​രി​കി​ൽ പാ​ൻ മ​സാ​ല വി​ൽ​ക്കു​ന്ന വ​ണ്ടി​യി​ൽ ഇ​ടി​ച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നി​ന്നു.

തുടർന്ന് നാ​ട്ടു​കാ​ർ മ​ദ്യ​പ​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്റാ​നി​ക്ക​ര പൂ​ച്ച​ക്കു​ടി​ക്ക​വ​ല അ​രി​മ്പൂ​ർ വീ​ട്ടി​ൽ ആ​ഷ്‌‌ലി (53) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ചോ​റ്റാ​നി​ക്ക​ര ലൗ ​ലാ​ൻ​ഡ് ബാ​റി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​ദ്യ​പ​ൻ ക​യ​റി ഓ​ടി​ച്ച​ത്. ഭാ​ര്യ​യും കു​ട്ടി​യു​മാ​യി വ​ന്ന ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​ർ നി​ർ​ത്തി​യി​ട്ട് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മ​ദ്യ​പ​ൻ ആ ​വ​ഴി വ​ന്ന​ത്.

പെ​ട്ടെ​ന്ന് തി​രി​ച്ചു വ​രാ​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ൽ കാ​റി​ന്‍റെ താ​ക്കോ​ൽ ഉ​ട​മ​സ്ഥ​ൻ എ​ടു​ക്കാ​തി​രു​ന്ന​താ​ണ് കു​ടും​ബ​ത്തി​ന് വി​ന​യാ​യ​ത്.

കാ​റി​ൽ ചാ​ടി​ക്ക​യ​റി​യ മ​ദ്യ​പ​ൻ വ​ണ്ടി ഓ​ടി​ച്ച് ബൈ​പാ​സ് ക​ട​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ടി​ച്ചു നി​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ആ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി. വാ​ഹ​നം നി​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വീ​ട്ട​മ്മ​യു​ടെ കൈ​ക്ക് ചെ​റി​യ പ​രിക്കു​ണ്ട്.

Related posts

Leave a Comment