വരാനുള്ളത് വഴിയിൽ തങ്ങില്ല! ഹൈക്കമാൻഡ് ഞെട്ടി, കെസിആർ ചിരിച്ചു; തെലങ്കാന കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

നിയാസ് മുസ്തഫ

കേ​ന്ദ്ര​ത്തി​ൽ പ്ര​തി​പ​ക്ഷ​ നേ​താ​വി​നെ​പ്പോലും ല​ഭി​ക്കാ​ത്തവി​ധം പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ കോ​ൺ​ഗ്ര​സി​ന് തെ​ല​ങ്കാ​ന​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ഇ​രു​ട്ട​ടി​യാ​യി.

18ൽ 12 ​എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി ഭ​ര​ണ​പ​ക്ഷ​മാ​യ ടി​ആ​ർ​എ​സി​ൽ ല​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡും ക​ടു​ത്ത നി​രാ​ശ​യി​ലാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ ആ​കെ അ​സ്വ​സ്ഥ​നാ​യി ക​ഴി​യു​ന്പോ​ൾ തെ​ല​ങ്കാ​ന വി​ഷ​യം കൂ​ടി കോ​ൺ​ഗ്ര​സി​നു മു​ന്നി​ലെ​ത്തി​യ​ത് കൂ​നി​ൻ​മേ​ൽ കു​രു പോ​ലെ​യാ​യി​ട്ടു​ണ്ട്.

12എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി​യ​തോ​ടെ തെ​ല​ങ്കാ​ന നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും കോ​ൺ​ഗ്ര​സി​നു പോ​യി. മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി​യ​തി​നാ​ൽ കോ​ൺ​ഗ്ര​സി​ന് ഒ​ന്നും ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ.

മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ എം​എ​ൽ​എ​മാ​രു​ടെ നീ​ക്കം കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​മാ​യി​രു​ന്നു. ടി​ആ​ർ​എ​സ് പ​ണം ന​ൽ​കി ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ത്തം​കു​മാ​ർ റെ​ഡ്ഢി​യു​ടെ ആ​രോ​പ​ണ​ത്തി​ന് അ​ത്ര ശ​ക്തി​പോ​ര.

119 അം​ഗ​ങ്ങ​ളാ​ണ് തെ​ല​ങ്കാ​ന​ നിയമസഭയിലെ അം​ഗ​സം​ഖ്യ. 2018ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 88 സീ​റ്റു​ക​ൾ ടി​ആ​ർ​എ​സ് നേ​ടി. കോ​ൺ​ഗ്ര​സ് 19ഉം ​അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി ഏ​ഴും ബി​ജെ​പി ഒ​രു സീ​റ്റും നേ​ടി.

കോൺഗ്രസ് എംഎൽഎമാർ കൂടി വന്നതോടെ ടിആർഎസിന്‍റെ അംഗസംഖ്യ 100 ആയി ഉയർന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​നാ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ത്തം​കു​മാ​ർ റെ​ഡ്ഢി എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. ഇ​തോ​ടെയാണ് കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​സം​ഖ്യ 18 ആ​യി ചു​രു​ങ്ങിയത്.

11 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ടി​ആ​ർ​എ​സി​ൽ ചേ​രു​മെ​ന്ന് അ​ടു​ത്തി​ടെ ഭീഷണി മുഴക്കിയതാണ്. അ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട്ടാ​ണ് എം​എ​ൽ​എ​മാ​രെ പി​ന്തി​രി​പ്പി​ച്ച​ത്. കൂ​റു​മാ​റി​യ എം​എ​ൽ​എ​മാ​രു​ടെ ആ​വ​ശ്യം സ്പീ​ക്ക​ർ പി. ​ശ്രീ​നി​വാ​സ് റെ​ഡ്ഢി അം​ഗീ​ക​രി​ച്ച​തോ​ടെ വിഷയം ഹൈക്കോടതിയുടെ മുന്പിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​റ പ്ര​തി​ക​രി​ച്ച​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​നി​ൽ​പ്പി​ന് ഈ ​സം​ഭ​വം ന​ല്ല​ത​ല്ലെ​ന്നും തെലങ്കാനയിലെ ജ​ന​ങ്ങ​ൾ എം​എ​ൽ​എ​മാ​രു​ടെ ന​ട​പ​ടി​ക്ക് മാപ്പുനൽകില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2019ൽ ​ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 17 സീ​റ്റി​ൽ ടി​ആ​ർ​എ​സ് ഒ​ന്പ​ത്, ബി​ജെ​പി നാ​ല്, കോ​ൺ​ഗ്ര​സ് മൂ​ന്ന്, അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യി​ച്ച​ത്.

Related posts